17കാരിയെ ബലാല്‍സംഗം ചെയ്ത 22കാരന് ജാമ്യമില്ല
മഞ്ചേരി : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കണ്ണൂര്‍ ഇരിട്ടി കീഴൂര്‍ പുറപ്പാറ പുന്നാട് മാരിയാങ്കണ്ടി എന്‍പി സഫുവാന്‍ (22)ന്റെ ജാമ്യാപേക്ഷയാണ് ടി പി സുരേഷ് ബാബു തള്ളിയത്. 2021 ഏപ്രില്‍ നാലിന് രാത്രി രണ്ടു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകള്‍ കൈവശപ്പെടുത്തിയിരുന്നു. ഇത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടി ജൂണ്‍ മൂന്നിന് മാതാവിനൊപ്പം കൊളത്തൂര്‍ പൊലീസിലെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിന് നാലിന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




