സ്കൂൾ തലത്തിലെ ആദ്യ കോഡിംഗ് ക്ലബ് കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ

സ്കൂൾ പഠനത്തോടൊപ്പം സ്വന്തമായി ഐ.ടി. പ്രൊഡക്റ്റുകൾ നിർമ്മിക്കുക, ഈ രംഗത്തെ അന്താരാഷ്ട്ര തലത്തിലുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരങ്ങൾ ഒരുക്കുക അത് വഴി പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുയോജ്യരായ ഒരു തലമുറയെ വളർത്തി എടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ ഒന്ന് മുതൽ ക്ലാസുകളിലെ കുട്ടികൾക്കായി കോഡിംഗ് ക്ലബ് ആരംഭിച്ചു.
ഡിജിറ്റൽ ലോകത്ത്, ഒരു വിദ്യാർത്ഥിക്ക് ചെയ്യാൻ കഴിയുന്ന വ്യത്യസ്ത അവസരങ്ങള്‍ മനസ്സിലാക്കി അവരുടെ താൽപ്പര്യ മേഖലയെ അടിസ്ഥാനമാക്കി, കോഡർ, ഡിസൈനർ, പ്രസന്റർ, ട്രൈനർ, ഡിജിറ്റൽ ഈ-സേഫ്റ്റി ലീഡർ എന്നിങ്ങനെ വ്യത്യസ്ത റോളുകളായി തിരിച്ചിരിച്ച് വിദഗ്ധ പരിശീലനം നൽക എന്നതാണു ക്ലബ് ആരംഭിക്കുക വഴി സ്കൂൾ ലക്ഷ്യം വെയ്ക്കുന്നത്.
ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഐ.ടി. പ്രൊഡക്റ്റുകളുടെ പ്രദർശനത്തിനും മൽസരത്തിനുമായി എല്ലാ വർഷവും ഡിജിറ്റൽ ഫെസ്റ്റുകൾ സംഘടിപ്പിക്കും. ജില്ലയിൽ ആദ്യമായാണു സ്കൂൾ തലത്തിൽ ഇത്തരമൊരു സംരംഭം.
യു.കെ.ആസ്ഥാനമായ സൈബർ സ്ക്വയർ എന്ന കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക.
ക്ലബ്ബിൻറെ ഉദ്ഘാടനം ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്റ്റേറ്റ് സെക്രട്ടറിയും സ്കൂൾ പ്രിൻസിപ്പലുമായ എം.ജൗഹർ നിർവഹിച്ചു.
സൈബർ സ്ക്വയർ ഇന്ത്യ- ജി.സി.സി. ഇന്നൊവേറ്റിവ് ലേണിംഗ് ഹെഡ് ദീപക്.കെ.സി.
മുഖ്യാതിഥിയായി. കോഡിംഗ് ക്ലബ്ബിന്റെ പ്രസിഡന്റായി റിസാ മുഹമ്മദ്.ടി, വൈസ് പ്രസിഡന്റായി മുഹമ്മദ് സിനാൻ.എം എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രിൻസിപ്പൽ എസ്.സ്മിത അധ്യക്ഷത വഹിച്ചു. എച്ച്.കെ.സ്കൂൾ ട്രന്റ്സ് എം.ഡി.ഹരികൃഷ്ണൻ, എച്ച്.എം. ഇ.വി.മുഹമ്മദ് ഷഫീഖ്, സ്കൂൾ ഐടി വിഭാഗം തലവൻ ടി.മുഹമ്മദ് ഹസ്സൻ, അധ്യാപകരായ ശിൽപ.കെ, ജസ്നാബി.എ, എന്നിവർ സംസാരിച്ചു
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]