കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്ന് മുഈനലി ശിഹാബ് തങ്ങള്‍

കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്ന് മുഈനലി ശിഹാബ് തങ്ങള്‍

തനിക്ക് ആരോടും വ്യക്തിവിരോധം ഇല്ലെന്നും കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും എല്ലാം കലങ്ങി തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഈനലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ആരോടും വ്യക്തി വിരോധമില്ല.
പാര്‍ട്ടിയാണ് മുഖ്യം.
പാര്‍ട്ടി ശക്തിപ്പെടുത്താന്‍
ഒരുമയോടെ പ്രവര്‍ത്തിക്കും.
എല്ലാം കലങ്ങി തെളിയും.
കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല.
പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തില്‍.
ജയ് മുസ്ലിം ലീഗ്.
സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍

 

Sharing is caring!