മലപ്പുറം തെയ്യാലയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
താനൂര്‍: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. തയ്യാല അയ്യായ റോഡില്‍ തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. കക്കാട് സ്വദേശിയും കല്ലത്താണിയില്‍ താമസിക്കുന്ന കുറുക്കന് അബ്ദുറഹിമാനാ(50)ണ് മരിച്ചത്.
താനൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തെ പാടത്തേക്ക് തെറിച്ചുറോഡിന് സമീപമുണ്ടായിരുന്നതെങ്ങിലിടിച്ച് മറിയുകയായിരുന്നു. ഇതിനിടയിലാണ് റോഡിന്റെ വശത്തുണ്ടായിരുന്ന കാല്നടയാത്രക്കാരന് കാറിനിടയില്‍ കുടുങ്ങിയത്. ഇയാളുമായി കാര്‍ പത്ത് മീറ്ററോളം മുന്നോട്ട് നീങ്ങി. ഇയാള്‍ തല്‍ക്ഷണം മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ നന്നമ്പ്ര മേഖല യൂത്ത് ബ്രിഗേഡ് അംഗം റാഫിയാണ് മരിച്ചയാളെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്കേറ്റു കുണ്ടൂര്‍ സ്വദേശികളായ പാറയില്‍ ജലാലുദ്ദീന്‍ (24) കുന്നുമ്മല്‍ മടത്തൊടി മുഹമ്മദ് ഉനൈസ് (28) എന്നിവരാണ്, ഇവര്‍ തിരൂരങ്ങാടി ഹോസ്പിറ്റലില്‍ ചികിത്സ തേടി,
കാറിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന ട്രഷറര്‍ എം ടി തയ്യാല പറഞ്ഞു. മരണമടഞ്ഞ അബ്ദുറഹിമാന്റ ഭാര്യ: മാട്ടറ ഷെരീഫ, മക്കള്‍: മുഹമ്മദ്ജുനൈദ്, മുഹമ്മദ് ജാസിര്‍,
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




