വെല്ലുവിളികളെ അതിജയിക്കും: കുഞ്ഞാലിക്കുട്ടി

വെല്ലുവിളികളെ അതിജയിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. സമുദായത്തിന്റെ അവകാശങ്ങള്‍ക്കും അവശ വിഭാഗങ്ങളുടെ ഉയര്‍ച്ചക്കും വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ വിവാദങ്ങളുമായി രംഗത്ത് വരും.അവര്‍ തീര്‍ക്കുന്ന കെണിയില്‍ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സി.പി.എം സൃഷ്ടിച്ചതാണ്.സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെഉയര്‍ന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നത്.സമുദായത്തിന് വേണ്ടി കപട സ്‌നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാര്‍ട്ടിയാണ് ലീഗ്. ഭരണക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കും. കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മണ്ടന്‍ നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ഓരോ കാര്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്റലക്ച്വല്‍ മീറ്റ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Sharing is caring!