ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു;

ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു;

മലപ്പുറം ജില്ലയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച (ഓഗസ്റ്റ് എട്ട്) 2,119 പേര്‍ രോഗമുക്തരായതോടെയാണ് ജില്ലയിലെ കണക്ക് നാല് ലക്ഷം പിന്നിട്ടത്. 4,00,325 പേരാണ് ഇതുവരെയായി ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. രോഗവ്യാപന ഭീതിക്കിടയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണക്കുകള്‍.

അതേസമയം ഞായറാഴ്ച  ജില്ലയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കുള്‍പ്പടെ 3,051 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 17.90 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,965 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 43 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

74,517 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,182 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 783 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 526 പേരും 177 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 474 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 1,665 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

നേരിട്ട് ആശുപത്രികളില്‍ പോകരുത്

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അവര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഞായര്‍ (ഓഗസ്റ്റ് 08) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 26
ആലങ്കോട് 24
ആലിപ്പറമ്പ് 26
അമരമ്പലം 22
ആനക്കയം 40
അങ്ങാടിപ്പുറം 25
അരീക്കോട് 55
ആതവനാട് 57
ഊരകം 19
ചാലിയാര്‍ 23
ചീക്കോട് 60
ചേലേമ്പ്ര 14
ചെറിയമുണ്ടം 12
ചെറുകാവ് 27
ചോക്കാട് 28
ചുങ്കത്തറ 23
എടക്കര 42
എടപ്പറ്റ 28
എടപ്പാള്‍ 28
എടരിക്കോട് 11
എടവണ്ണ 31
എടയൂര്‍ 48
ഏലംകുളം 12
ഇരിമ്പിളിയം 09
കാലടി 08
കാളികാവ് 50
കല്‍പകഞ്ചേരി 22
കണ്ണമംഗലം 21
കരുളായി 15
കരുവാരക്കുണ്ട് 58
കാവനൂര്‍ 51
കീഴാറ്റൂര്‍ 19
കീഴുപറമ്പ് 24
കോഡൂര്‍ 33
കൊണ്ടോട്ടി 44
കൂട്ടിലങ്ങാടി 10
കോട്ടക്കല്‍ 22
കുറുവ 16
കുറ്റിപ്പുറം 46
കുഴിമണ്ണ 24
മക്കരപ്പറമ്പ് 09
മലപ്പുറം 52
മമ്പാട് 24
മംഗലം 19
മഞ്ചേരി 117
മങ്കട 61
മാറാക്കര 29
മാറഞ്ചേരി 25
മേലാറ്റൂര്‍ 28
മൂന്നിയൂര്‍ 19
മൂര്‍ക്കനാട് 74
മൂത്തേടം 22
മൊറയൂര്‍ 54
മുതുവല്ലൂര്‍ 26
നന്നമ്പ്ര 16
നന്നംമുക്ക് 17
നിലമ്പൂര്‍ 37
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 19
ഒഴൂര്‍ 11
പള്ളിക്കല്‍ 11
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 38
പറപ്പൂര്‍ 20
പെരിന്തല്‍മണ്ണ 41
പെരുമണ്ണ ക്ലാരി 13
പെരുമ്പടപ്പ് 21
പെരുവള്ളൂര്‍ 05
പൊന്മള 12
പൊന്മുണ്ടം 12
പൊന്നാനി 64
പൂക്കോട്ടൂര്‍ 21
പോരൂര്‍ 32
പോത്തുകല്ല് 46
പുലാമന്തോള്‍ 67
പുളിക്കല്‍ 21
പുല്‍പ്പറ്റ 45
പുറത്തൂര്‍ 05
പുഴക്കാട്ടിരി 13
താനാളൂര്‍ 06
താനൂര്‍ 08
തലക്കാട് 15
തവനൂര്‍ 13
താഴേക്കോട് 51
തേഞ്ഞിപ്പലം 23
തെന്നല 12
തിരുനാവായ 27
തിരുവാലി 17
തൃക്കലങ്ങോട് 38
തൃപ്രങ്ങോട് 16
തുവ്വൂര്‍ 58
തിരൂര്‍ 43
തിരൂരങ്ങാടി 21
ഊര്‍ങ്ങാട്ടിരി 38
വളാഞ്ചേരി 33
വളവന്നൂര്‍ 30
വള്ളിക്കുന്ന് 25
വട്ടംകുളം 13
വാഴക്കാട് 28
വാഴയൂര്‍ 35
വഴിക്കടവ് 41
വെളിയങ്കോട് 25
വേങ്ങര 25
വെട്ടത്തൂര്‍ 17
വെട്ടം 15
വണ്ടൂര്‍ 42

ജില്ലയില്‍ 17,56,664 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ 17,56,664 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 12,24,874 പേര്‍ക്ക് ഒന്നാം ഡോസും 5,31,970 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 3,55,817 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 86,465 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 7,67,979 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 3,82,039 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,608 പേര്‍ക്ക് ഒന്നാം ഡോസും 30,715 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 22,923 പേര്‍ക്ക് ഒന്നാം ഡോസും 19,671 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഇതുവരെ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

 

Sharing is caring!