കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയ യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു

കുട്ടികൾ ഉൾപ്പെടെയുളളവർക്ക് കഞ്ചാവ് നൽകിയ യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പേരശനൂർ സ്വദേസശി ചെറുവള്ളിപ്പറമ്പിൽ വിജേഷ് (26 ) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ പേരശ്ശനൂർ ഭാഗത്ത് ഇയാൾ കഞ്ചാവ് നൽകുന്നതായി പരാതി വന്നതിനെ തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാള പിടികൂടിയത്. അടുത്തിടെയായി ലഹരിക്കും സ്ത്രീകൾക്കതി രെയുള്ള അക്രമത്തിനും എതിരായി വാർഡ്തലത്തിൽ ജാഗ്രതാ സമതികൾ രൂപീകരിച്ച് കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതുവഴി ലഭിച്ച വിവരവും ഇയാളെ പിടികൂടൻ സഹായകമായി. ജനപ്രതിനിധികൾ, മത / യുവജന സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെ ഈ സമിതികളുടെ പ്രവർത്തനം ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
—
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]