ചന്ദ്രിക ദിനപത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാരുടെ പരാതി

ചന്ദ്രിക ദിനപത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാരുടെ പരാതി

മലപ്പുറം: മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാരുടെ പരാതി. 2016-17ല്‍ പിരിച്ച 16.5 കോടിയും 2020ല്‍ പിരിച്ച തുകയും കാണാനില്ലെന്നാണ് ജീവനക്കാരുടെ ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയത്. ചന്ദ്രികയുടെ കണ്ണായ ഭൂമി ആരുമറിയാതെ വിറ്റെന്നും പരാതിയില്‍ പറയുന്നുണ്ട്.

അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ പരാതിയിലെ പ്രസക്തഭാഗങ്ങള്‍: 1. കോഴിക്കോട് ചന്ദ്രികയുടെ പ്രസ്സ് മാറ്റി പകരം പുതിയത് സ്ഥാപിക്കാന്‍ ഖത്തര്‍ കെ.എം.സി.സി 4 കോടിയോളം രൂപ നല്‍കിയിരുന്നതായും അന്നത്തെ ജനറല്‍ മാനേജരായിരുന്ന കക്കോടന്‍ മുഹമ്മദ് പുതിയ പ്രസ്സ് വാങ്ങുന്നതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ ആവശ്യമായ തീരുമാനം എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പൊടു ന്നനെ സമീര്‍ ഇടപെട്ട് പദ്ധതി നിര്‍ത്തിവെയ്പ്പിച്ചു. നവീകരണ പദ്ധതി അട്ടിമറിച്ചു. ഇതില്‍ വ്യക്തിപരമായ സാമ്പത്തികലാഭമുണ്ടായിരുന്നുവെന്നും അത് നഷ്ടപ്പെടും എന്നതിനാലാണ് നിര്‍ത്തിവെപ്പിച്ചതെന്നും മുന്‍ മാനേജര്‍ കക്കോടന്‍ മുഹമ്മദ് പറഞ്ഞിരുന്നു. (കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും). അങ്ങനെയെങ്കില്‍ ആ കോടികള്‍ എവിടെയെന്ന ചോദ്യം മാത്രം ബാക്കി

2. അക്കൗണ്ട് സോഫ്റ്റ് വെയര്‍ സെന്‍ട്രലൈസിംഗിന് എന്ന പേരില്‍ 35 ലക്ഷം രൂപ ചെലവഴിച്ചു. സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനിക്ക് 13 ലക്ഷത്തിലധികം രൂപ നല്‍കിയതായി കണക്കുണ്ട് (ബാലന്‍സ് ഷീറ്റ് 2016 പേജ് നമ്പര്‍ 18). പക്ഷേ പദ്ധതി യാഥാര്‍ത്ഥ്യമായില്ല. ആ 35 ലക്ഷം ആര് കൊണ്ടുപോയി എന്ന് ഇപ്പോഴും അറിയില്ല. പാര്‍ട്ടി ചുമതല ഏല്‍പ്പിച്ച ഫിനാന്‍സ് ഡയറക്ടര്‍ നാളിതുവരെ പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെയും വഞ്ചിച്ചതിന് തെളിവുകള്‍ ഏറെയാണ്.
3. ന്യൂസ് പ്രിന്റ് മഷി എന്നിവ കേന്ദ്രീകൃത വാങ്ങല്‍ സംവിധാനം നടത്താതെയും ടെണ്ടര്‍ വിളിക്കാതെയുമാണ് തോന്നിയവിലയ്ക്ക് ഇപ്പോഴും വാങ്ങുന്നത്. മറ്റൊരു പത്രസ്ഥാപനത്തിലും പര്‍ച്ചേസിങ് ഇങ്ങനെയല്ല. ഇടനിലക്കാര്‍ക്ക് ലക്ഷങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന ഈ മാര്‍ഗം ഇപ്പോഴും ചന്ദ്രികയില്‍ തുടരുകയാണ്. 4. 2013-14 കാലത്ത് ചന്ദ്രികയുടെ ഔദ്യോഗിക കണക്ക് പ്രകാരം നഷ്ടം 85,600 രൂപയ്ക്ക് താഴെയായിരുന്നു. എന്നാല്‍ തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അത് 3.69 കോടിയായി എങ്ങനെ?

അഹീെ ഞലമറ ഓണക്കിറ്റിന് രുചി പകരാന്‍ കുടുംബശ്രീ; ഒരുക്കുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി 5. ഫിനാന്‍സ് ഡയറക്ടര്‍ ചാര്‍ജ് എടുക്കുമ്പോള്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപ ഓവര്‍ ഡ്രാഫ്റ്റ് ഇനത്തില്‍ തുക അടയ്ക്കാനുണ്ടായിരുന്നു. എന്നാല്‍ അത് തീര്‍പ്പാക്കുന്നതിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് മാത്രമല്ല പലിശയും പിഴപ്പ വിശയുമടക്കം രണ്ടു കോടിയിലധികം രൂപയാണ് ചന്ദ്രിക വിടുക്കിയത്. അതിപ്പോഴും തുടരുന്നു. ആരാ ണിതിന് ഉത്തരവാദി, കോടികള്‍ ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് പിരിച്ചിട്ട് എന്തുകൊണ്ട് ഫിനാന്‍സ് ഡയറക്ടര്‍ ഈ തുക അടച്ച് ചന്ദ്രികയെ രക്ഷിച്ചില്ല. 6. നോട്ടുനിരോധന കാലത്ത് പത്ത് കോടിയിലധികം രൂപ ചന്ദ്രികയുടെ അക്കൗണ്ടില്‍ ഫിനാന്‍സ് ഡയറക്ടര്‍ നിക്ഷേപിച്ചു. ഉറവിടം കാണിച്ച് രേഖകള്‍ നല്‍കാത്തതിന്റെ പേരില്‍ രണ്ട് കോടിയിലധികം ഇന്‍കം ടാക്സിലേക്ക് പെനാല്‍റ്റി അടക്കേണ്ടി വന്നു. ചരിത്രത്തിലാദ്യമായി ചന്ദ്രികയുടെ കോഴിക്കോട് യൂണിറ്റില്‍ ജീവനക്കാരെ പുറത്താക്കി ഇന്‍ കം ടാക്സിന്റെ റെയ്ഡ് നടന്നു. ഇങ്ങനെ പൊതുജനമധ്യത്തില്‍ സ്ഥാപനത്തെ അപമാനിച്ചു. കമ്പനിയുടെ ഉയര്‍ച്ചക്കു പകരം ഇത്തരം നടപടികള്‍ നടത്തുന്ന ഒരാള്‍ നല്‍കുന്ന റിപ്പോര്‍ട്ടും കണക്കും എങ്ങനെ വിശ്വസനീയമാവും. 7. 2011 മുതല്‍ ജീവനക്കാരുടെ പേരില്‍ പിരിച്ചെടുത്ത പി.എഫ് സംഖ്യ പി.എഫ് ഓഫീസില്‍ അടച്ചിട്ടില്ല. ഏതാണ്ട് നാല് കോടിയിലെത്തുകയാണ് ഭീമമായ പിഴയും പിഴപ്പലിശയുമായി ഇത്. 36 ശതമാനമാണ് പി.എഫ് പലിശ. ഓരോ ദിവസവും പലിശ കൂടുകയാണ്. ജീവനക്കാരുടെ കയ്യില്‍ നിന്ന് മാസം പിടിക്കുന്ന പണം എവിടെ. പിരിഞ്ഞുപോയവര്‍ക്ക് പോലും പി എഫ് ആനുകൂല്യം ലഭ്യമാകാത്തത് എന്തുകൊണ്ട്. 8. കമ്പനിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വഴികള്‍ ഏറെയുണ്ടായിട്ടും അത് സ്വീകരിക്കാതിരിക്കുന്നതിന്റെ ഉദ്ദേശ്യം കടബാധ്യത കുന്നുകൂട്ടിക്കാണിച്ച് സ്ഥാപനത്തിന്റെ സ്ഥലം വില്‍പ്പന നടത്താനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 9. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4.86 കോടി രൂപ ചന്ദ്രികയ്ക്ക് വേണ്ടി ഭൂമി വാങ്ങുന്നതിലേക്ക് അഡ്വാന്‍സ് തുക നല്‍കുന്നതിനായി മുസ്ലിം ലീഗില്‍ നിന്നും ലഭിച്ചതായി കാണുന്നു. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം. 10. മാസം തോറും 45 ലക്ഷം പാര്‍ട്ടി ചന്ദ്രികയുടെ നടത്തിപ്പിന് നല്‍കുന്നതായാണ് ഡയറക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ 18 ലക്ഷത്തിന് മുകളില്‍ നഷ്ടം ചന്ദ്രികയ്ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 11. ഗള്‍ഫ് രാജ്യങ്ങളില്‍ ചന്ദ്രിക പത്രത്തിന്റെ നടത്തിപ്പ് ഏതാനും വ്യക്തികളാണ്. എന്നാല്‍ പത്രം തയ്യാറാക്കി അയക്കുന്നത് കോഴിക്കോട്ടു നിന്നും, പക്ഷേ ഒരു രൂപ പോലും കേരളത്തിലെ ചന്ദ്രികയുടെ ഓഫീസില്‍ ലഭിക്കുന്നില്ല. ഗള്‍ഫില്‍ നിന്ന് മാസാമാസം പണം ലഭിച്ചാല്‍ നികത്താവുന്നതാണ് നമ്മുടെ നഷ്ടവും അനുബന്ധ ചെലവുകളും. ചന്ദ്രിക ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നിയന്ത്രണത്തില്‍ സെന്‍ ട്രലൈസ്ഡ് അക്കൗണ്ട് സംവിധാനം വഴി ഗള്‍ഫ് രാജ്യങ്ങളില്‍ പത്രം നടത്തുകയാണെങ്കില്‍ വിജയിക്കുമെന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. മറ്റാര്‍ക്കുമില്ലാത്ത കെ.എം.സി.സി എന്ന സംഘടനാ സംവിധാനം ഗള്‍ഫ് രാജ്യങ്ങളിലുടനീളം നമുക്കുണ്ട്. അതുപയോഗപ്പെടുത്തി വരുമാനം ലഭ്യമാവുന്ന രീതിയില്‍ ഗള്‍ഫ് എഡിഷനുകള്‍ വിജയകരമായി നടത്താവുന്നതാണ്. 12. 2017ല്‍ ചന്ദ്രികയുടെ നവീകരണത്തിന് ഗള്‍ഫില്‍ നിന്നും വലിയ സംഖ്യ പിരിച്ചെടുത്തിരുന്നു. അതിനാവശ്യമായ റസീറ്റ് പോലും തയ്യാറാക്കി അച്ചടിച്ചു നല്‍കിയത് കോഴിക്കോട്ടു നിന്നാണ്. പക്ഷേ പിരിച്ച സംഖ്യ ചന്ദ്രികയില്‍ എത്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗള്‍ഫില്‍ നിന്ന് സംഖ്യ നല്‍കിയ സുഹൃത്തുക്കള്‍ പിരിച്ച കാര്യം സ്ഥിരീകരിച്ചതാണ്. വെളിപ്പെടുത്താന്‍ തയ്യാറുമാണ്. തുക ആര് കൈവശം വെച്ചു. എന്തിന്, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഫിനാന്‍സ് ഡയറക്ടര്‍ ബാധ്യസ്ഥനാണ്. 13. 2016- 2017 ലെ ഔദ്യോഗിക കണക്ക് പ്രകാരം വാര്‍ഷിക വരിക്കാരെ ചേര്‍ത്ത വകയില്‍ 16 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ പണം എവിടെ? 14. 2020ലും വരിക്കാരെ ചേര്‍ത്ത് കോടികള്‍ ലഭിച്ചിട്ടുണ്ട്. ഇത് എവിടെ, എന്തിന് ഉപയോഗിച്ചു. മാത്രമല്ല ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് 2019-20ലും സ്പെഷ്യല്‍ ഫണ്ട് പിരിച്ചിട്ടുണ്ട്. അവയൊക്ക ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്നോ. 15. കോവിഡ് വ്യാപന സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ വേതനം മുടങ്ങുകയും അതുപോലെ തന്നെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തപ്പോള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കോടതി ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ തൊഴിലാളികളെയും വിവിധ മാനേജ്ന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിക്കുകയുമുണ്ടായി. ഇതുപ്രകാരം ലേബര്‍ കമ്മീഷന്‍ വിളിച്ച യോഗത്തില്‍ ചന്ദ്രിക വിഷയം ചര്‍ച്ച ചെയ്തിരുന്നു. നാല് മുതല്‍ ഏഴ് മാസ സാലറി കുടിശ്ശികയുണ്ടായ സാഹചര്യമായിരുന്നു ചന്ദ്രികയിലേത്. 2017 മാര്‍ച്ച് 31 നകം കുടിശ്ശിക തീര്‍ക്കാമെന്ന് യോഗത്തില്‍ ഡിജിഎം ലേബര്‍ കമീഷണര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതു പാലിക്കപ്പെട്ടിട്ടില്ല.

 

Sharing is caring!