പാണക്കാട്ടും ലീഗിലും വിവാദം പുകഞ്ഞപ്പോള്‍ മുനവ്വറലി തങ്ങള്‍ ബിഹാറില്‍

മലപ്പുറം: കഴിഞ്ഞ് ദിവസങ്ങളിലി പാണക്കാട് കുടുംബത്തിലും മുസ്ലിംലീഗിലും വിവാദം പുകഞ്ഞപ്പോള്‍ യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പാണക്കാട് മുനവ്വറലി തങ്ങള്‍ ബിഹാറില്‍.
ബിഹാറിലെ പ്രാന്തപ്രദേശള് സന്ദര്‍ശിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പോകുകയും സമയത്താണ് നാട്ടില്‍ വിവാദങ്ങള്‍ അരങ്ങേറിയത്. ഇതിനാല്‍ മുഈനലി തങ്ങളുടെ വിഷയം ചര്‍ച്ചചെയ്യാന്‍ പാണക്കാട് കുടൂബാംഗങ്ങള് യോഗം ചേര്‍ന്നപ്പോഴും മുനവ്വറലി തങ്ങള്‍ എത്താതിരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താന്‍ ിഹാറില് ആയിരുന്നുവെന്ന് പറഞ്ഞ് മുനവ്വറലി തങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പ് പൂര്‍ണമായി വായിക്കാം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഹാറില്‍ ആയിരുന്നു. ബിഹാറിലെ പ്രാന്തപ്രദേശമായ കിഷന്ഗെഞ്ചില് ഡോ: സുബൈര്‍ ഹുദവിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനം ഏറെ അത്ഭുതപ്പെടുത്തി.
സുബൈര്‍ ഹുദവിയുടെ നേതൃത്വത്തില്‍ കിഷന്‍ഗഞ്ചില്‍ തുടക്കം കുറിച്ച ‘ഖുര്‍ത്തുബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സിന്റെ’ ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഒപ്പം പരിസര പ്രദേശങ്ങളിലെ ചില മദ്റസകള്‍, മക്തബുകള്‍, ഗ്രാമങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും സാധിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, ഇസ്മായില്‍ ഹാജി എടച്ചേരി, ശിഹാബ് ബാഖവി, സല്മാന് ഹുദവി, അബ്ദുല്ല നിസാമി, ഷഫീഖ് ഫൈസി കായംകുളം എന്നിവരും കൂടെയുണ്ടായിരുന്നു.
ക്ലാസിന് വരുമ്പോള്‍ ചാക്ക് കൊണ്ടുവരികയും ആ ചാക്കില്‍ ഇരുന്നുകൊണ്ട് പഠിക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയിലായിരുന്നു റാംപൂര്‍ എന്ന പ്രദേശത്തെ മദ്റസയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഖത്തര്‍ കോഴിക്കോട് ജില്ല കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാഫഖി തങ്ങളുടെ പേരില്‍ പള്ളിയും സീതി സാഹിബിന്റെ പേരില്‍ മദ്റസയും ഉള്‍ക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുകയുണ്ടായി. മദ്റസാ പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിച്ച ബാഫഖി തങ്ങളുടെ പേരില്‍ ബീഹാറിലും വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നി!
അറബിയിലെ ആദ്യാക്ഷരം പോലും അറിയാത്ത ഒരു സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ വളരെ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുകയും ഉര്‍ദു ഭാഷയില്‍ അതിനെ കുറിച്ചുള്ള ഗഹനമായ പഠനങ്ങള്‍ നടത്തുകയും ചെയ്യുകയാണിപ്പോള്‍. ഇതിനു നേതൃത്വം നല്കുന്ന ദാറുല്‍ ഹുദയുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ ഹാദിയ ഉള്‍പ്പെടെയുള്ള സംഘടനകളെയും അധ്യാപകരെയും പ്രത്യേകം അഭിനന്ദിക്കുന്നു.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെതന്നെ ഏറെ ത്യാഗം സഹിച്ചുകൊണ്ട് സമര്‍പ്പിത മനോഭാവത്തോടെയാണ് ഹുദവി സുഹൃത്തുക്കളായ അധ്യാപകര്‍ ഇടപെടുന്നത്. ദാറുല്‍ ഹുദയിലെ ഉറുദു മീഡിയത്തില്‍ പഠിച്ച ഹുദവികളുടെ സജീവ സാന്നിധ്യമുണ്ട് ഇവിടുത്തെ ഓരോ മദ്റസകളിലും.
കേരളത്തിലെ മഹല്ല് ശാക്തീകരണവുമായി പ്രവര്‍ത്തിച്ചിട്ടുള്ള തൃക്കരിപ്പൂരിലെ സി.ടി അബ്ദുല്‍ ഖാദര്‍ സാഹിബ് കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചുകൊണ്ട് മഹല്ല് രൂപീകരണത്തിന് നേതൃത്വം നല്‍കുകയാണ്.
ശേഷം ബുറൈദ ഇസ്ലാമിക് സെന്റര്‍ നിര്‍മ്മിച്ചു നല്കിയ മദ്റസയും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മുന്‍പ് ഉദ്ഘാടനം നിര്‍വഹിച്ച മദ്റസയും പള്ളിയും ഉള്‍പ്പെടെയുള്ള വ്യത്യസ്ത സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.
നമ്മുടെ കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെ തന്നെയും വിദ്യാഭ്യാസത്തിന്റെ ആദ്യ ചവിട്ടുപടി പോലും കയറിയിട്ടില്ലാത്ത ഉത്തരേന്ത്യന്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരുട്ടിലായ ഉത്തരേന്ത്യന്‍ സമുദായത്തിന് പ്രകാശം നല്‍കുകയാണ് ദാറുല്‍ ഹുദയുടെ സന്തതികള്‍!
ഹാദിയയുടെ കീഴില്‍ ഉത്തരേന്ത്യയില്‍ ഏകദേശം എട്ടു സംസ്ഥാനങ്ങളില്‍ ആയിരത്തോളം മക്തബകളിലായി അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്. ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍ പിന്നോക്കം നില്ക്കുന്ന മുസ്ലിം സമൂഹത്തിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.
പ്രവര്‍ത്തനങ്ങളൊക്കെ അല്ലാഹു സ്വീകരിക്കട്ടെ, നാഥന് അനുഗ്രഹിക്കട്ടെ, ആമീന്‍!
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]