സൗദിയില്‍ ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി മരിച്ചു

തിരൂര്‍: സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് സൗദിയിലെ ജൂബൈലിലുള്ള അല്‍ മുവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരൂര്‍ കല്ലിങ്ങല്‍ സ്വദേശി സി.പി.മുഹമ്മദ് (55) നിര്യാതനായി. കഴിഞ്ഞ 11 മാസമായി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് സ്‌ട്രോക്കു വന്നത്. മൃതദേഹം ജൂബൈലില്‍ സംസ്‌കരിക്കും.

 

Sharing is caring!