കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആ ശബ്ദരേഖ ?

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആ ശബ്ദരേഖ ?

വളാഞ്ചേരി: ലീഗ് നേതാക്കള്‍ക്കെതിരെ ഇനിയും ആഞ്ഞടിക്കാനൊരുങ്ങി കെ.ടി.ജലീല്‍. താന്‍ മന്ത്രിയായപ്പോള്‍ തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുണ്ടായിരുന്ന ലീഗിലെ ഏതൊരു നേതാവിനെയും പ്രതിക്കൂട്ടിലാക്കാനുള്ള അവസരങ്ങള്‍ ഇനി പാഴാക്കില്ലെന്ന നിലപാടിലാണ് ജലീല്‍. ഇതിന്റെ ആദ്യഘട്ടമായാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള രംഗപ്രവേശനം.
ഇ.ഡി വിഷയത്തില്‍ പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചതിന്റെ ശബ് ദരേഖയുണ്ടെന്നും അറ്റകൈക്ക് അത് പുറത്ത് വിടേണ്ടിവരുമെന്നും അങ്ങനെ വന്നാല്‍ അദ്ദേഹത്തിന് രാഷ് ട്രീയം അവസാനി പ്പിക്കേണ്ടി വരുമെന്നുമാണ് ജലീല്‍ ഇന്നലെ വളാഞ്ചേരിയില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്ന് ലീഗ് യോഗത്തില്‍ മുഈന്‍ അലിക്കെതിരെ നടപടിയുണ്ടാകാതിരുന്നതോടെ ആവശ്യമാകുന്ന ഘട്ടത്തില്‍ ഈ ശബ്ദ സന്ദേശം പുറത്തുവിടുമെന്ന ഭീഷണിയാണിപ്പോള്‍ ജലീല്‍ ഉയര്‍ത്തുന്നത്.
എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് വിചാരമെങ്കില്‍ ആ വിചാരം തെറ്റാണ്. 2006-ല്‍ സംഭവിച്ചതിനപ്പുറം കാര്യങ്ങള്‍ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.കടുത്ത ഭാഷയിലുള്ള വെല്ലുവിളിയാണ് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയത്. മുഈന്‍ അലി തങ്ങള്‍ കെ ടി ജലീലുമായി സംസാരിക്കുന്നുണ്ടെന്നും, വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. തങ്ങളെ പിന്തുണച്ച്, എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി ആക്രമിച്ചാണ് കെ ടി ജലീല്‍ നേരത്തേയും രംഗത്തെത്തിയത്. ഇപ്പോള്‍ ജലീല്‍ മുന്നോട്ട് വയ്ക്കുന്ന ഈ വെല്ലുവിളിയിലൂടെ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ പുറത്തേക്ക് പോകുന്നുവെന്നാണ് പരോക്ഷമായി ജലീല്‍ തന്നെ പറയുന്നത്. തന്റെ പ്രസ്താവനയിലൂടെ മുസ്ലിം ലീഗിലെ ഭിന്നതകള്‍, നേതൃത്വത്തിനെതിരായ അപസ്വരങ്ങള്‍ ഇവയെല്ലാം പരമാവധി മൂര്‍ദ്ധന്യത്തിലെത്തിക്കുകയാണ് ജലീലിന്റെ ലക്ഷ്യം.

 

Sharing is caring!