എ.ആര്‍.നഗര്‍ ബാങ്കിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച് നടത്തി
ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകനുൾപ്പെടെ കോടികളുടെ അനധികൃത നിക്ഷേപമുള്ള എ.ആർ.നഗർ സർവ്വീസ് ബേങ്കിലേക്ക് ഐ.എൻ എൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി.
നിക്ഷേപ ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ബാങ്ക് ഭരണ സമിതി പിരിച്ച് വിടുകയും, ബാങ്കിൻ്റെ ആസ്തികൾ കണ്ടുകെട്ടുകയും കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്യണമെന്ന് മാർച്ച് ഉൽഘാടനം ചെയ്ത
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ: ശമീർ പയ്യനങ്ങാടി പ്രസ്ഥാവിച്ചു.
അമിത്ഷക്ക് ഗുജറാത്ത് സഹകരണ ബേങ്ക് പോലെയാണ് കുഞ്ഞാലിക്കുട്ടിക്ക് എ.ആർ.നഗർ സഹകരണ ബേങ്ക്. ലീഗ് നേതാക്കളും കുടുംബവും കള്ളപ്പണം സൂക്ഷിക്കുന്ന അഭിനവ സ്വിസ് ബേങ്കാണ് ആരോപണ വിധേയമായ സഹകരണ ബേങ്ക്.
മതവും, കള്ളപണവും
ഉപയോഗപ്പെടുത്തി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന രണ്ട് പാർട്ടികളാണ് ലീഗും ബി.ജെ.പി. യും. കേരളബേങ്ക് രൂപീകരണത്തെ മലപ്പുറം ജില്ലാ സഹകരണ ബേങ്ക് പല്ലും നഖവും ഉപയോഗിച്ച് എതിർക്കാനുണ്ടാ
കാരണം ലീഗ് നേതാക്കളുടെയും ബിനാമികളുടെയും അനധികൃത നിക്ഷേപ രഹസ്യങ്ങൾ മൂടിവെക്കാനായിരുന്നെന്നും അദ്ധേഹം പറഞ്ഞു. ഐ.എൻ.എൽ ജില്ല സിക്രട്ടറി സി.പി അബ്ദുൽ വഹാബ്, ജില്ലാ ട്രഷറർ നാസർ ചിനക്കലങ്ങാടി, എൻ.വൈ.എൽ ജില്ല പ്രസിഡൻ്റ് നൗഫൽ തടത്തിൽ, ജനറൽ സിക്രട്ടറി മുജീബ് പുള്ളാട്ട്, ഗോൾഡൻ ബാവ, കെ.കെ.എം കുറ്റൂർ, എന്നിവർ പ്രസംഗിച്ചു.
മാർച്ചിന് ഐ.എൻ.എൽ ജില്ല സെക്രട്ടറിയേറ്റ് അംഗം
എൻ.പി ശംസു, എൻ.വൈ.എൽ സംസ്ഥാന സിക്രട്ടറി പി,ഷാജി ശമീർ ഐ.എൻ.എൽ മണ്ഡലം നേതാക്കളായ അബു സ്വാദിഖ് മൗലവി, ദിലീപ്കുട്ടൻ, ആപ്പ വെന്നിയൂർ, എം.കെ മുഹമ്മദലി, ഷൈജൽ വലിയാട്ട്, സലാം ചൊലക്കൽ, അബ്ബാസ് പറപ്പൂർ, കുഞ്ഞുട്ടി പാലക്കൽ, എന്നിവർ നേതൃത്വം നൽകി
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]