മലപ്പുറം സ്വദേശി മലേഷ്യയില്‍ നിര്യാതനായി

തേഞ്ഞിപ്പലം: ദേവതിയാല്‍ അന്നാരപ്പടിക്കല്‍ സൈതലവി കോയ തങ്ങളുടെ മകന്‍ കുഞ്ഞി കോയ തങ്ങള്‍ (43) മലേഷ്യയില്‍ നിര്യാതനായി. സെറംബാനിലെ തുങ്കു ജഫാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മലേഷ്യ ഐസിഎഫ് നഗരി സിംബിലാന്‍ പ്രവര്‍ത്തക സമിതി അംഗമായ ഇദ്ദേഹം കഴിഞ്ഞ പത്തു വര്‍ഷമായി മലേഷ്യയിലെ നിലയ് റെസ്റ്റോറന്‍ ഇന്‍പിയനില്‍ ജോലി ചെയ്ത് വരികയായിരുന്നു. മലേഷ്യ ഐസിഎഫ് നഗരി സിംബിലാന്‍ പ്രവര്‍ത്തക സമിതി അംഗമാണ്. മാതാവ്: ഫാത്തിമ ബീവി
ഭാര്യ: മുത്തുബീവി. മക്കള്‍: ഫത്തിമ ലുബാബ. സഹോദരങ്ങള്‍: നൗഫല്‍ തങ്ങള്‍, താഹിറ.മലേഷ്യ ഐസിഎഫ് നാഷനല്‍ സാന്ത്വനം സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, കെഎംസിസി അംഗം നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെറംബാനില്‍ ഖബറടക്കി
RECENT NEWS

കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ [...]