മൊയിന്‍ അലി ശിഹാബിനെ തള്ളി മുസ്ലീംലീഗ് നേതൃത്വം

മൊയിന്‍ അലി ശിഹാബിനെ തള്ളി മുസ്ലീംലീഗ് നേതൃത്വം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിനെ തള്ളി മുസ്ലീംലീഗ് നേതൃത്വം. ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ചില ആളുകളുടെ പണിയാണ് ഇന്ന് കണ്ടതെന്ന് സംശയിക്കുന്നെന്നും പാര്‍ട്ടി അനുമതിയില്ലാതെയാണ് മൊയിന്‍ അലി വാര്‍ത്താസമ്മേളനം നടത്തിയതെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ”ഹൈദരലി തങ്ങളെ അനുസരിക്കാതിരിക്കുന്നത് പാര്‍ട്ടിയെ അനുസരിക്കാതിരിക്കലാണ്. ലീഗ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് പോകരുത്. പരസ്യ വിമര്‍ശനം പാണക്കാട് തങ്ങള്‍ തന്നെ വിലക്കിയിട്ടുണ്ട്. എന്നാല്‍ മൊയിന്‍ അലിയുടെ ഇന്നത്തെ പ്രതികരണം തങ്ങളുടെ നിര്‍ദേശത്തോടുള്ള വെല്ലുവിളിയാണ്. ലീഗ് ഹൗസിലെത്തി പ്രവര്‍ത്തകന്‍ തെറിവിളിച്ച സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കും.”-പിഎംഎ സലാം പറഞ്ഞു.

പ്രസ്താവന നടത്തി മാപ്പുപറയല്‍ മൊയീന്‍ അലിയുടെ സ്ഥിരം പരിപാടിയെന്ന് ഷാഫി ചാലിയം ചന്ദ്രിക ദിന പത്രത്തിന്റെ മാനേജ്മെന്റിന് ഇ.ഡി നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഇഡിക്ക് മറുപടി നല്‍കും. ആ ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടി അക്കൗണ്ട് എല്ലാം കൃത്യമാണ്. ഇഡിയ്ക്ക് ഒരു തവണ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും സലാം പറഞ്ഞു. പാര്‍ട്ടി ഫണ്ട് സംബന്ധിച്ച കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുന്നതാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.

മതത്തിന്റെ പേരും പറഞ്ഞ് പിടിച്ച് പറി’; മൊയിന്‍ അലിയെ പിന്തുണച്ച് ലീഗിനെതിരെ പിവി അന്‍വര്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി ശിഹാബ് നടത്തിയത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ടെന്നും മൊയിന്‍ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മൊയിന്‍ അലി പറഞ്ഞു.

നിരീക്ഷണവുമായി ഹൈക്കോടതി മൊയിന്‍ അലി പറഞ്ഞത്: ”40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്കാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍. സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ബാപ്പ ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്.” പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിന്‍ അലി വിമര്‍ശിച്ചു.

 

Sharing is caring!