മലപ്പുറം ജില്ലയില്‍ 3,645 പേര്‍ക്ക് വൈറസ് ബാധ; 2,677 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 3,645 പേര്‍ക്ക് വൈറസ് ബാധ; 2,677 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 05) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,645 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.87 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,585 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 47 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,608 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

2,677 പേരാണ് വ്യാഴാഴ്ച ജില്ലയില്‍ രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,91,019 ആയി. 70,714 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 29,666 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 819 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 562 പേരും 162 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 475 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 05) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 17
ആലങ്കോട് 31
ആലിപ്പറമ്പ് 16
അമരമ്പലം 49
ആനക്കയം 24
അങ്ങാടിപ്പുറം 27
അരീക്കോട് 42
ആതവനാട് 16
ഊരകം 69
ചാലിയാര്‍ 47
ചീക്കോട് 09
ചേലേമ്പ്ര 20
ചെറിയമുണ്ടം 16
ചെറുകാവ് 22
ചോക്കാട് 19
ചുങ്കത്തറ 47
എടക്കര 40
എടപ്പറ്റ 22
എടപ്പാള്‍ 31
എടരിക്കോട് 11
എടവണ്ണ 56
എടയൂര്‍ 32
ഏലംകുളം 10
ഇരിമ്പിളിയം 23
കാലടി 08
കാളികാവ് 32
കല്‍പകഞ്ചേരി 41
കണ്ണമംഗലം 41
കരുളായി 49
കരുവാരക്കുണ്ട് 26
കാവനൂര്‍ 11
കീഴാറ്റൂര്‍ 15
കീഴുപറമ്പ് 41
കോഡൂര്‍ 43
കൊണ്ടോട്ടി 28
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 40
കുറുവ 52
കുറ്റിപ്പുറം 45
കുഴിമണ്ണ 11
മക്കരപ്പറമ്പ് 22
മലപ്പുറം 85
മമ്പാട് 31
മംഗലം 19
മഞ്ചേരി 94
മങ്കട 36
മാറാക്കര 25
മാറഞ്ചേരി 33
മേലാറ്റൂര്‍ 21
മൂന്നിയൂര്‍ 46
മൂര്‍ക്കനാട് 32
മൂത്തേടം 15
മൊറയൂര്‍ 54
മുതുവല്ലൂര്‍ 23
നന്നമ്പ്ര 23
നന്നംമുക്ക് 43
നിലമ്പൂര്‍ 91
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 19
ഒഴൂര്‍ 19
പള്ളിക്കല്‍ 24
പാണ്ടിക്കാട് 81
പരപ്പനങ്ങാടി 25
പറപ്പൂര്‍ 25
പെരിന്തല്‍മണ്ണ 50
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 32
പെരുവള്ളൂര്‍ 36
പൊന്മള 21
പൊന്മുണ്ടം 12
പൊന്നാനി 51
പൂക്കോട്ടൂര്‍ 67
പോരൂര്‍ 32
പോത്തുകല്ല് 52
പുലാമന്തോള്‍ 57
പുളിക്കല്‍ 47
പുല്‍പ്പറ്റ 25
പുറത്തൂര്‍ 14
പുഴക്കാട്ടിരി 29
താനാളൂര്‍ 53
താനൂര്‍ 37
തലക്കാട് 48
തവനൂര്‍ 48
താഴേക്കോട് 48
തേഞ്ഞിപ്പലം 32
തെന്നല 44
തിരുനാവായ 29
തിരുവാലി 17
തൃക്കലങ്ങോട് 62
തൃപ്രങ്ങോട് 10
തുവ്വൂര്‍ 35
തിരൂര്‍ 30
തിരൂരങ്ങാടി 45
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 41
വളവന്നൂര്‍ 23
വള്ളിക്കുന്ന് 32
വട്ടംകുളം 33
വാഴക്കാട് 29
വാഴയൂര്‍ 22
വഴിക്കടവ് 70
വെളിയങ്കോട് 34
വേങ്ങര 46
വെട്ടത്തൂര്‍ 27
വെട്ടം 20
വണ്ടൂര്‍ 59

ജില്ലയില്‍ 17,20,123 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ 17,20,123 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 12,04,464 പേര്‍ക്ക് ഒന്നാം ഡോസും 5,15,659 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 3,41,187 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 79,325 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 7,62,354 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 3,73,118 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,551 പേര്‍ക്ക് ഒന്നാം ഡോസും 30,679 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 22,825 പേര്‍ക്ക് ഒന്നാം ഡോസും 19,637 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

Sharing is caring!