യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങഴി സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് (30) ആണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ച കേസിലെ അന്വേഷണ വേളയിലാണ് പ്രതി അറസ്റ്റിലാകുന്നത്. 2021 ജനുവരി മാസം മുതല്‍ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും മറ്റും വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പാലക്കാട് നിന്നും ആണ് കസ്റ്റഡിയില്‍ എടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവി, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എന്‍.എം. അബ്ദുല്ല ബാബു, പി. ഹരിലാല്‍, സി.ആര്‍. ബോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

 

Sharing is caring!