മൊയിന്‍ അലി ശിഹാബിന് ലീഗ് പ്രവര്‍ത്തകന്റെ ഭീഷണി

മൊയിന്‍ അലി ശിഹാബിന് ലീഗ് പ്രവര്‍ത്തകന്റെ ഭീഷണി

ചന്ദ്രിക ഫണ്ട് തട്ടിപ്പുവിഷയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിന് ലീഗ് പ്രവര്‍ത്തകന്റെ ഭീഷണി. മൊയിന്‍ അലി വിളിച്ച വാര്‍ത്താസമ്മേളനത്തിന്റെ ഇടയില്‍ കയറിയാണ് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവ് ഭീഷണി മുഴക്കിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് റാഫിയെ പ്രകോപിതനാക്കിയത്. കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി മൊയിന്‍ അലിയെ ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചു.

പ്രസ്താവന നടത്തി മാപ്പുപറയല്‍ മൊയീന്‍ അലിയുടെ സ്ഥിരം പരിപാടിയെന്ന് ഷാഫി ചാലിയം റാഫി പറഞ്ഞത്: ”കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ഇയ്യ്. അന്റെ പുരയില്‍ അല്ലല്ലോ ഞാന്‍. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓന്‍. പാര്‍ട്ടിയെ കുറ്റം പറയരുത്. മനസിലാക്കിക്കോ. പുറത്തേക്ക് ഇറങ്ങി കളിക്ക് നീ. പാര്‍ട്ടിയെ കുറ്റം പറയുകയാണ് അവന്‍. യൂസ്ലെസ്.” വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി ശിഹാബ് നടത്തിയത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ടെന്നും മൊയിന്‍ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മൊയിന്‍ അലി പറഞ്ഞു.

മൊയിന്‍ അലി പറഞ്ഞത്: ”40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്കാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍. സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ബാപ്പ ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിന്‍ അലി വിമര്‍ശിച്ചു.

കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാമതും ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെയുള്ള കെ.ടി ജലീലിന്റെ ആരോപണം ലീഗ് നേതൃത്വം അവഗണിച്ചെങ്കിലും തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ നിന്നും ഒഴിഞ്ഞു മാറുക എളുപ്പമാകില്ല. സംഭവത്തില്‍ വ്യക്തിപരമായി കുഞ്ഞാലികുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിക്കൂട്ടില്‍ ആയിരിക്കുന്നത്. വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്. ചന്ദ്രിക പത്രത്തിലെ 10 കോടി രൂപയുടെ ഇടപാടില്‍ ദുരൂഹതയില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദമാണ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ പൊളിഞ്ഞത്.

മുസ്ലിം ലീഗ് അധ്യക്ഷന്‍ എന്നതിലുപരി ആത്മീയാചാര്യന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങളെ കള്ളപ്പണ ഇടപാടിലേക്ക് വലിച്ചിഴച്ചത് നേതാക്കളുടെ അനധികൃത സാമ്പത്തിക ഇടപാടുകളാണെന്ന ആക്ഷേപവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍ രംഗത്തെത്തിയത്. തങ്ങള്‍ക്ക് ഇഡി നല്‍കിയ നോട്ടീസ് പുറത്തു വന്നതിന് പിന്നില്‍ പാര്‍ട്ടിയ്ക്ക് അകത്തെ തന്റെ ശത്രുക്കള്‍ തന്നെയാണെന്ന കണക്കുകൂട്ടലിലാണ് കുഞ്ഞാലിക്കുട്ടി. പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതോടെ വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി മുസ്ലിംലീഗ് ഉന്നതാധികാരസമിതി യോഗം യോഗം വിളിച്ചു ചേര്‍ക്കാനാണ് നേതൃത്വത്തിന്റെ തീരുമാ

 

Sharing is caring!