ദേശീയപാതയിൽ, പുളിക്കൽ ആലുങ്ങലിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്ര ക്കാരൻ മരിച്ചു.

കൊണ്ടോട്ടി: ദേശീയപാതയിൽ, പുളിക്കൽ ആലുങ്ങലിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്ര ക്കാരൻ മരിച്ചു. കൊട്ടപ്പുറം പരേതനായ അഹമ്മദിൻ്റെ മകൻ ചേനേ പുറത്ത് ഷമീർ (36) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു. ആലുങ്ങൽ അങ്ങാടിക്ക് സമീപത്താണ് പകടം നടന്നത്. ലോറി ഇടിക്കുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ മരണപ്പെട്ടു. ഇൻഡസ്ട്രി യൽ ജോലിക്കാരനാണ്.
മാതാവ്: പരേതയായ ഫാത്തിമ
ഭാര്യ:ഷറീന. മക്കൾ:സഹൽ,ഷെൻസ
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]