വിദ്യയില്ലാത്ത അഭ്യാസമന്ത്രി രാജിവെക്കണം: പി.കെ അബ്ദുറബ്ബ്
തിരൂരങ്ങാടി: വിദ്യയില്ലാത്ത അഭ്യാസ മന്ത്രി ശിവന് കുട്ടി രിജിവെച്ച് വിദ്യഭ്യാസ വകുപ്പിനെ രക്ഷിക്കണമെന്ന് മുന്‍വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. പ്രതിക്കൂട്ടില്‍ വിചാരണ നേരിടുന്ന മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെമ്മാട് സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഓരോ വിദ്യാര്‍ത്ഥിക്കും അപമാനമാണ് ഈ വിദ്യഭ്യാസ മന്ത്രി. നിയമ സഭയുടെ അന്തസ്സ് തകര്‍ത്ത ശിവന് കുട്ടി വിദ്യഭ്യാസ വകുപ്പിന്റെ അന്തസ്സ് കളങ്കപ്പെടുത്തും മുമ്പ് മുഖ്യമന്ത്രി അദ്ധേഹത്തെ പുറത്താക്കാന്‍ ദൈര്യപ്പെടണമെന്നും അബ്ദുറബ്ബ് ആവശ്യപ്പെട്ടു. കെ.പി.കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.എസ്.എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, പനക്കല്‍ സിദ്ധീഖ്, അഷ്റഫ് തച്ചറപടിക്കല്‍, മോഹനന് വെന്നിയൂര്‍, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, വി.എം മജീദ്, സുബൈര്‍ തങ്ങള്‍, ഷരീഫ് വടക്കയില്‍, യു.എ റസാഖ്, കടവത്ത് സൈതവലി, സി.പി ഇസ്മായീല്‍, എന്‍.വി മൂസക്കുട്ടി, സിഎച്ച് അയ്യൂബ്, തലാപ്പില്‍ അയ്യൂബ്, പി.കെ ബാവ, ഷുഹൈബ് കണ്ടാണത്ത്, പാലാത്ത് മുസ്തഫ, ബാലന് ചെറുമുക്ക് പ്രസംഗിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]