മലപ്പുറം ജില്ലയില്‍ 3,691 പേര്‍ക്ക് വൈറസ് ബാധ

മലപ്പുറം ജില്ലയില്‍ 3,691 പേര്‍ക്ക് വൈറസ് ബാധ

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 04) 3,691 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.19 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ബുധനാഴ്ച 3,589 പേര്‍ രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,88,347 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,572 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 63 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒമ്പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 69,648 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 28,693 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 772 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 532 പേരും 154 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 451 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,597 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനായി നിലവില്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂ.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 04) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 35
ആലങ്കോട് 12
ആലിപ്പറമ്പ് 27
അമരമ്പലം 84
ആനക്കയം 30
അങ്ങാടിപ്പുറം 47
അരീക്കോട് 44
ആതവനാട് 76
ഊരകം 11
ചാലിയാര്‍ 51
ചീക്കോട് 21
ചേലേമ്പ്ര 21
ചെറിയമുണ്ടം 23
ചെറുകാവ് 15
ചോക്കാട് 18
ചുങ്കത്തറ 59
എടക്കര 49
എടപ്പറ്റ 18
എടപ്പാള്‍ 40
എടരിക്കോട് 08
എടവണ്ണ 34
എടയൂര്‍ 20
ഏലംകുളം 24
ഇരിമ്പിളിയം 12
കാലടി 43
കാളികാവ് 48
കല്‍പകഞ്ചേരി 39
കണ്ണമംഗലം 43
കരുളായി 36
കരുവാരക്കുണ്ട് 58
കാവനൂര്‍ 37
കീഴാറ്റൂര്‍ 20
കീഴുപറമ്പ് 17
കോഡൂര്‍ 26
കൊണ്ടോട്ടി 55
കൂട്ടിലങ്ങാടി 42
കോട്ടക്കല്‍ 67
കുറുവ 22
കുറ്റിപ്പുറം 61
കുഴിമണ്ണ 33
മക്കരപ്പറമ്പ് 27
മലപ്പുറം 81
മമ്പാട് 13
മംഗലം 14
മഞ്ചേരി 82
മങ്കട 46
മാറാക്കര 32
മാറഞ്ചേരി 16
മേലാറ്റൂര്‍ 37
മൂന്നിയൂര്‍ 24
മൂര്‍ക്കനാട് 65
മൂത്തേടം 30
മൊറയൂര്‍ 56
മുതുവല്ലൂര്‍ 29
നന്നമ്പ്ര 20
നന്നംമുക്ക് 24
നിലമ്പൂര്‍ 59
നിറമരുതൂര്‍ 08
ഒതുക്കുങ്ങല്‍ 33
ഒഴൂര്‍ 12
പള്ളിക്കല്‍ 46
പാണ്ടിക്കാട് 53
പരപ്പനങ്ങാടി 38
പറപ്പൂര്‍ 33
പെരിന്തല്‍മണ്ണ 57
പെരുമണ്ണ ക്ലാരി 13
പെരുമ്പടപ്പ് 15
പെരുവള്ളൂര്‍ 28
പൊന്മള 12
പൊന്മുണ്ടം 08
പൊന്നാനി 61
പൂക്കോട്ടൂര്‍ 27
പോരൂര്‍ 15
പോത്തുകല്ല് 38
പുലാമന്തോള്‍ 106
പുളിക്കല്‍ 33
പുല്‍പ്പറ്റ 29
പുറത്തൂര്‍ 16
പുഴക്കാട്ടിരി 29
താനാളൂര്‍ 43
താനൂര്‍ 16
തലക്കാട് 54
തവനൂര്‍ 32
താഴേക്കോട് 33
തേഞ്ഞിപ്പലം 09
തെന്നല 15
തിരുനാവായ 29
തിരുവാലി 20
തൃക്കലങ്ങോട് 56
തൃപ്രങ്ങോട് 27
തുവ്വൂര്‍ 55
തിരൂര്‍ 28
തിരൂരങ്ങാടി 35
ഊര്‍ങ്ങാട്ടിരി 31
വളാഞ്ചേരി 20
വളവന്നൂര്‍ 18
വള്ളിക്കുന്ന് 15
വട്ടംകുളം 17
വാഴക്കാട് 29
വാഴയൂര്‍ 23
വഴിക്കടവ് 122
വെളിയങ്കോട് 26
വേങ്ങര 52
വെട്ടത്തൂര്‍ 24
വെട്ടം 27
വണ്ടൂര്‍ 44

മലപ്പുറം ജില്ലയില്‍ 17.07 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 17,06,889 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 11,96,090 പേര്‍ക്ക് ഒന്നാം ഡോസും 5,10,799 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കോവിഡ് വാക്സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 3,35,451 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 77,376 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 7,59,719 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 3,70,220 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,549 പേര്‍ക്ക് ഒന്നാം ഡോസും 30,675 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,824 പേര്‍ക്ക് ഒന്നാം ഡോസും 19,628 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന്‍ നല്‍കിയിരുന്നു.

Sharing is caring!