പൈങ്കണ്ണൂരില്‍ നിയന്ത്രണം വിട്ട മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞു

വളാഞ്ചേരി:പൈങ്കണ്ണൂര്‍ പാണ്ടികശാലയില്‍ നിയന്ത്രണം വിട്ട മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറുവ പാങ്ങില്‍ നിന്നും വെട്ടുകല്ലുമായി പാണ്ടികശാലയിലേക്ക് വന്ന മഹീന്ദ്ര ലോഡ്കിങ് മിനി ലോറിയാണ് അപകടത്തില്‍പെട്ടത്. പാണ്ടികശാലയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയിലെ കയറ്റത്തില്‍ നിയന്ത്രണം വിട്ട ലോറി മണ്പാതയില് തെന്നി സമീപത്തെ മതില് തകര്‍ത്ത് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞ നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുത്തു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]