വി.കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു: കെ.ടി.ജലീല്‍

പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍. വി കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പച്ചതിന്റെ രേഖകളും ജലീല്‍ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മകന് എന്‍ആര്‍ഐ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു.

 

Sharing is caring!