പതിനാലുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച പ്രതിക്ക് ജാമ്യമില്ല
മഞ്ചേരി : പതിനാലുകാരിയെ വിവാഹ വാഗ്ദാനം നല്കി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന 27കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അഴിഞ്ഞിലം ഫറൂഖ് കോളേജ് കുറ്റൂളങ്ങാടി പാലാഴി അര്‍ജ്ജുന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്. 2019മുതലാണ് പ്രതി പെണ്‍കുട്ടിയെ വശീകരിച്ച് കെണിയില്‍ വീഴ്ത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 13ന് പെണ്‍കുട്ടി വാഴക്കാട് പൊലീസില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 14ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അരീക്കോട് സി ഐ ലൈജുമോനാണ് കേസന്വേഷിക്കുന്നത്.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]