15കാരനെ പീഡിപ്പിച്ച 62കാരന് ജാമ്യമില്ല
മഞ്ചേരി : പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 62കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. കൊണ്ടോട്ടി ചെറുകാവ് പെരിങ്ങാവ് കപ്പുറത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന് (62)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2020 ഒക്ടോബര്‍ 15ന് പുതുക്കാട്ട് മലയില്‍ വെച്ചും മറ്റൊരു ദിവസം വാഴയൂരിലെ മലയില്‍ വെച്ചും പ്രതിയുടെ വീട്ടില്‍ വെച്ചും 2021 ഏപ്രില്‍ മാസത്തില്‍ രാമനാട്ടുകരയിലെ ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. മലപ്പുറം ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 ജൂലൈ അഞ്ചിന് കൊണ്ടോട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]