കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസ്സുകാരന്‍ മുങ്ങിമരിച്ചു

കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസ്സുകാരന്‍ മുങ്ങിമരിച്ചു

കൊണ്ടോട്ടി:കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ ബാലന്‍ മുങ്ങിമരിച്ചു.കൊണ്ടോട്ടി ചേപ്പിലിക്കുന്ന് ഓളിക്കപ്പുറായി ചോലക്കല്‍ കടിഞ്ഞീരി സുബ്രമണ്യന്റെ മകന്‍ അഭിനന്ദ്(ഒമ്പത്)ആണ് മരിച്ചത്.ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. വീടിനടുത്തുള്ള ക്വാറിയില്‍ അമ്മ സിന്ധുവിനോടും,ബന്ധുക്കള്‍ക്കും ഒപ്പം കുളിക്കാനെത്തിയതായിരുന്നു.ഇതിനിടെയാണ് ക്വാറിയുടെ ആഴമേറിയ സ്ഥലത്ത് താഴ്ന്നത്.ഉടനെ നാട്ടുകാരെത്തി പുറത്തെടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കൊണ്ടോട്ടി ചുങ്കം ജി.എം.എല്‍.പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.അന്‍ഷിക ഏക സഹോദരിയാണ്.

 

 

Sharing is caring!