1200മാര്‍ക്കും നേടിയ ഹിബ കുന്നത്തിനെ അനുമോദിച്ചു

കോഡൂര്‍: സംസ്ഥാന ഹയര്‍സെക്കന്‍ഡറി സയന്‍സ് വിഭാഗം പരീക്ഷയില്‍ 1200 മാര്‍ക്ക് വാങ്ങി വിജയിച്ച ഹിബ കുന്നത്തിന് വിവിധ തലങ്ങളില്‍ നിന്നും അനുമോദനം.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവിഷന്‍ അംഗവുമായ റജുല പെലത്തൊടി, ഹിബ കുന്നത്തിന് ഉപഹാരം കൈമാറി അനുമോദിച്ചു.
മുന്‍ഗ്രാമപ്പഞ്ചായത്തംഗം കൂടിയായ ഹിബയുടെ പിതാവ് അബ്ദുന്നാസര്‍ കുന്നത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍പഞ്ചായത്തംഗങ്ങള്‍ പ്രത്യേകം അനുമോദിച്ചു. പഞ്ചായത്ത് മുന്‍പ്രസിഡന്റ് സി.പി. ഷാജി ഉപഹാരം കൈമാറി.
പ്രാദേശിക യുവജന വിദ്യാര്‍ഥി സംഘടനകളും ഹിബ കുന്നത്തിനെ അനുമോദിച്ചു.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]