മുന്‍മലപ്പുറം ഡി.എം.ഒയും ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ: ഇ.കെ.ഉമ്മര്‍ കോവിഡ് ബാധിച്ച് മരിച്ചു
നിലമ്പൂര്‍: ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് നിലമ്പൂര്‍ ഏലംകുളം വീട്ടില്‍ ഡോ: ഇ.കെ.ഉമ്മര്‍ (73) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകുന്നേരം 4 മണിയോടെ മരണം സംഭവിച്ചത്. ഐ.എം.എയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ്, മുന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നീനിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്, നിലമ്പൂരിലെ ഏലംകുളം ആശുപത്രി ഉടമയുമാണ്. മുക്കട്ട ജുമാമസ്ജിദ് ഖബറിസ്ഥാനില്‍് കബറടക്കി. ആരോഗ്യരംഗത്തോടൊപ്പം സാമൂഹിക സേവനരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. റോട്ടറി ക്ലബിന്റെ മുന്‍ ഡിസ്ട്രിക് ഗവര്‍ണറായിരുന്നു. കഴിഞ്ഞ പ്രളയകാലങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും, ഭവന രഹിതരായ നിരവധി കുടു:ബങ്ങള്‍ക്കും റോട്ടറി ക്ലബിലൂടെ വീട് എന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിയായിരുന്നു. ഇന്നലെ രാവിലെയോടെ നില അതീവ ഗുരുതരാവസ്ഥയി. തുടര്‍ന്ന് നാലുമണിയോടെയാണ് മരണം, പി.വി.അബ്ദുള്‍ വഹാബ് എം.പിയുടെ ഭാര്യാ സഹോദരി ഖമറുന്നീസയാണ് ഭാര്യ. മക്കള്‍, ജനീഷ് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ (കാനഡ) ഡോ: അനീഷ്, (ഖത്തര്‍)ഡോ: സനീഷ്. (ഏലംകുളം ഹോസ്പിറ്റല്‍ നിലമ്പൂര്‍ )മരുമക്കള്‍, സിന്‍സി (കാനഡ) ഡോ: റംനാ, (ഖത്തര്‍)ഡോ. റസില ( നിലമ്പൂര്‍ ഏലകുളം ഹോസ്പിറ്റല്‍)
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




