മാനസയെ കൊലപ്പെടുത്തിയത് തന്നെ ഏറെ ദുഃഖിതനാക്കിയെന്ന് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് മലപ്പുറം വളയംകുളത്ത് യുവാവ് തൂങ്ങിമരിച്ചു

മലപ്പുറം: ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായി മാനസയെ വെടിവെച്ചുകൊലപ്പെടുത്തിത് തന്നെ ഏറെ ദുഃഖിതനാക്കിയെന്ന് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് മലപ്പുറം വളയംകുളത്ത് യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ ഏറെ ദുഃഖിതന് ആക്കി എന്നും എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം
വളയംകുളം മനക്കല് കുന്ന് താമസിക്കുന്ന പരേതനായ പടിഞ്ഞാറയില്‍ കോരന് കുട്ടിയുടെ മകന് വിനീഷ്(33)നെ വീടിന്റെ അടുക്കള ഭാഗത്തായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാതാവിനോടൊപ്പം തനിച്ചാണ് വിനീഷ് താമസിച്ചു വരുന്നത് സംഭവസമയത്ത് വിനീഷ് തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത് .സംഭവം ശ്രദ്ധയില്‍ പെട്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത് തുടര്‍ന്ന് ചങ്ങരംകുളം ചങ്ങരകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി.33 വയസ്സുള്ള അവിവാഹിതനാണ് വിനീഷ്.തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ അതീവ ദുഖിതനാക്കിയെന്നുമാണ് കുറിപ്പിലുള്ളത്.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം അയച്ചു.
അമ്മ ചന്ദ്രികള്.സഹോദരങ്ങള്‍:വിജിത,വിജീഷ്
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി