കേരള ബ്ലാസ്റ്റേഴ്സ് സീനിയര്‍ ഫുട്ബോള്‍ ടീമിലെ 29 അംഗ പ്രീ- സീസണ് സ്ക്വാഡിലാണ് മലപ്പുറം പരിയാപുരം സ്വദേശി ഷഹജാസും
പെരിന്തല്‍മണ്ണ: കേരള ബ്ലാസ്റ്റേഴ്സ് സീനിയര്‍ ഫുട്ബോള്‍ ടീമിലെ 29 അംഗ പ്രീ- സീസണ് സ്ക്വാഡിലാണ് മലപ്പുറം പരിയാപുരം സ്വദേശിയും 22കാരനുമായ ഷഹജാസും ഇടംനേടി. സെവന്‍സ് ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ കളിക്കളങ്ങളില്‍ പത്തുവര്‍ഷം മുമ്പ് ‘അടു’ എന്ന് വിളിപ്പേരുള്ള വിദേശ കളിക്കാരന് നിറഞ്ഞാടുമ്പോള്‍ ഗ്യാലറിയിലിരുന്ന് ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം തെക്കന്‍ സുബൈറും ആര്‍പ്പുവിളിച്ചിരുന്നു. 12ാം വയസില്‍ മകന് ഷഹജാസ് പന്തുകളിയില്‍ വിരുതുകാട്ടിത്തുടങ്ങിയപ്പോള് സുബൈര്‍ ഭാര്യ ഷറഫുന്നീസയോട് പറഞ്ഞു. ‘ഇദ്ദാണ് ഇന്റെ ‘അടു’. പിന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഷഹജാസ് ‘അടു’ ആയി. ഫുട്ബോള്‍ തലയ്ക്കുപിടിച്ച സുബൈറിന്റെ സ്വന്തം അടു സ്വപ്നതുല്യമായ നേട്ടങ്ങളിലേക്ക് ചിറകുവിടര്‍ത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് സീനിയര്‍ ഫുട്ബോള്‍ ടീമിന്റെ 29 അംഗ പ്രീ- സീസണ് സ്ക്വാഡിലാണ് പരിയാപുരം സ്വദേശി ഷഹജാസ് (22) ഇടംപിടിച്ചത്.
2015 മുതല്‍ 2017 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമിലായിരുന്നു ഷഹജാസ്. ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചു. 2017-18 വര്‍ഷങ്ങളില്‍ ബംഗളൂരു ഓസോണ്‍ എഫ്സി ടീമിന്റെ ഭാഗമായി. ഇവിടെ ഉജ്വല പ്രകടനം നടത്തിയതോടെ 2019ല്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചുവിളിച്ചു. പിന്നെ റിസര്‍വ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
നേരത്തെ, പൂപ്പലം ദാറുല്‍ ഫലാഹ് സ്കൂള്‍, പരിയാപുരം ഫാത്തിമ യുപി സ്കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം മലപ്പുറം എംഎസ്പി സ്കൂളിലെത്തിയതോടെയാണ് ഷഹജാസിന്റെ മികവ് പുറത്തെത്തുന്നത്. എംഎസ്പിക്കുവേണ്ടി സുബ്രതോ കപ്പില്‍ കേരളത്തിന്റെ ജേഴ്സിയണിഞ്ഞതോടെ ശ്രദ്ധേയനായി. കോട്ടയം മാര്‍ ബസേലിയോസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോട്ടയത്തിനായി (സീനിയര്‍ വിഭാഗം) കളിച്ച് മലപ്പുറത്തെ തോല്‍പ്പിച്ചു. റിലയന്‍സ് കപ്പിലും മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് വഴിതുറന്നത്. ജ്യേഷ്ഠന് ഷഹബാസ് പെരിന്തല്‍മണ്ണ ന്യൂലൈഫ് ഹെല്‍ത്ത്ക്ലബ്ബില്‍ വെല്‍നെസ് പരിശീലകനാണ്. അനുജന് ഇജാസും ഫുട്ബോള്‍ താരമാണ്.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]