പെരിന്തല്‍മണ്ണയിലെ പ്രണയ കൊലപാതകം: യുവജന കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുന്നു

പെരിന്തല്‍മണ്ണയിലെ പ്രണയ കൊലപാതകം: യുവജന കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുന്നു

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ സ്വമേധയാ കേസെടുത്ത യുവജന കമ്മീഷന്‍ കേസുമായി ബന്ധപ്പെട്ട് നിരവധിപേരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റിരുന്നു. സംഭവ ദിവസം രാവിലെ 8.30 ഓടെയാണ് സംഭവം. ദൃശ്യയും ദേവയും വീടിന്റെ രണ്ടാം നിലയിലെ മുറിക്കകത്ത് ഇരിക്കുകയായിരുന്നു. അവിടെക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. ദൃശ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി വിനീഷ് വിനോദിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ കടയും പ്രതി കത്തിച്ചു. കട ഇന്നലെ രാത്രിയോടെയാണ് കത്തിച്ചത്. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി തീഅണക്കുകയായിരുന്നു. ദൃശ്യയെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ദേവക്ക് പരിക്കേറ്റത്. ഇത്തരം സംഭവങ്ങള്‍ പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ഇതിനു മുന്‍പും പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതികള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യങ്ങളില്‍ ശക്തമായ ക്യാമ്പയിനുകളുമായി യുവജന കമ്മീഷന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കേസിലെ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം പൊതുസമൂഹത്തില്‍ വ്യാപകമായി യുവജനങ്ങള്‍ക്കിടയില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കമ്മീഷന്‍ നേതൃത്വം നല്‍കുമെന്നും യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അറിയിച്ചു.

 

Sharing is caring!