മലപ്പുറം മൂന്നിയൂര്‍ സ്വദേശിസൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മലപ്പുറം മൂന്നിയൂര്‍ സ്വദേശിസൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

തിരൂരങ്ങാടി: മൂന്നിയൂര്‍ ആലിന്‍ ചുവട് സ്വദേശി പരേതനായ തച്ചറക്കല്‍ കമ്മദിന്റെ മകന്‍ ജഅഫര്‍ (54) സഊദിയില്‍ മരിച്ചു.ജിസാനില്‍ ആബൂ ആരിശില്‍ ബ്രോസ്റ്റ് കടയില്‍ ജോലിക്കാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസം ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് മറ്റു ജോലിക്കാര്‍ ഇയാളുടെ താമസമുറിയില്‍ വന്ന് നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് മുമ്പ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മയ്യിത്ത് അബൂ ആരീശ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.സഊദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചുസൗദിയിലും യു എ ഇ യിലും മസ്‌ക്കത്തിലുമായി കാല്‍ നൂറ്റാണ്ടിലധികം പ്രവാസിയായിരുന്നു. നാല് വര്‍ഷമായി നാട്ടില്‍ വന്ന് പോയിട്ട്. മകളുടെ വിവാഹത്തിന്നായി അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കുകയാണ്മാതാവ്: ഉണ്ണിയാലുങ്ങല്‍ പാത്തുമ്മ .
ഭാര്യ: ഉമ്മുഹബീബ.മക്കള്‍:റംല, റഹ്മത്ത്, റഫാ ജാസ്മിന്‍, മുഹമ്മദ് റബീഹ്.
മരുമക്കള്‍:ജലീല്‍ പന്താരങ്ങാടി, ഇഖ്ബാല്‍ പാലായി.
സഹോദരങ്ങള്‍:പരേതരായ ഹൈദര്‍, ഖദീജ, ആഇശ, പരേതനായ ഹൈദര്‍

 

Sharing is caring!