മനോജ് കോട്ടക്കലിന് ഋഷിരാജ് സിങ് ദൈവതുല്യനായ കഥ ഇങ്ങിനെ…

മനോജ് കോട്ടക്കലിന് ഋഷിരാജ് സിങ് ദൈവതുല്യനായ കഥ ഇങ്ങിനെ…

ജൂലായ് 31 ന് സര്‍വ്വീസില്‍നിന്നും വിരമിച്ച ഋഷിരാജ് സിങിനെ കുറിച്ചു ഓര്‍മിക്കുകയാണ് മലപ്പുറം കോട്ടക്കലിലെ മാനോജ്. മനോജിനെ് ഋഷിരാജ് സിങ് ദൈവതുല്യനാണ്. ഇതിന്റെ കാരണം മനോജ് തന്നെ പറയുന്നു..

മനോജിന്റെ കുറിപ്പ് വായിക്കാം…

ജൂലായ് മാസത്തിലെ ഈ 31 ന് ഈ വലിയ മനുഷ്യൻ തന്റെ സർവ്വീസിൽ നിന്ന് പടിയിറങ്ങുകയാണ്.
മലയാളക്കരയിൽ തന്റെ സർവ്വീസിന്റെ സിംഹഭാഗവും ഒരു ഇതിഹാസതുല്യമായ താര പരിവേഷയിൽ തന്നെ.
ഋഷിരാജ് സാർ –
താങ്കൾ ഒരു പാട് പേർക്ക് പ്രിയപ്പെട്ടവനാണെന്നറിയാം –
എന്നിൽ ഋഷിരാജ് സിംഗ് എന്ന വ്യക്തി എങ്ങനെയാണ് ഇടം നേടിയതെന്ന് ഈ ദിവസം എന്റെ സുഹൃത്തുക്കളോട് പറയാനാണ് ഇന്നത്തെ മുഖപുസ്തക കുറിപ്പ്:

വർഷം 1992 ജൂലായ് 18 ന് ഉച്ചക്ക് 3 മണിക്ക് പാടത്തെ കൃഷിപണി കഴിഞ്ഞ് ഒരു ഇരുപത്തൊന്നുകാരൻ മലപ്പുറത്തെ MS P ഹൈസ്ക്കൂളിലെ PDtr പോസ്റ്റിലേക്കുള്ള താത്ക്കാലിക നിയമനത്തിന് അനേകരിൽ ഒരാളായി അപേക്ഷ നൽകി.
July 20 തിങ്കളാഴ്ച്ച interview.
MSP കമാൻറണ്ട് Sri Rishi Raj Sing, മലപ്പുറം DD, കൃഷ്ണൻ കുട്ടി, Assit കമ്മീഷണർ, MSP Hm ബി. മുഹമ്മദ് ഷാ, ഒരു Subject expert എന്നിവരടങ്ങിയ വലിയ മേശക്കു ചുററിലും ഇരിക്കുന്ന ഇൻറർവ്വു board നു മുന്നിൽ ഇട്ട കസേരയിൽ എഴുപതാമത്തെ അപേക്ഷകനായി എന്നെയും വിളിക്കുന്നു.
അഴകേറിയ ഒരു മയിൽപീലി യുള്ള പേനയുമായി നടുവിൽ ഒരു വലിയ മനുഷ്യൻ. കട്ടി മീശയുള്ള ഒരു ആജാനബാഹു!!!
ഇത്തിരി പോന്ന എന്റെ ധൈര്യം ഈ IPS കാരനെ കണ്ടതോടെ പകുതിയും ചേർന്നു.
certificate നൽകി അത് verify ചെയ്യുന്നതിനിടയിൽ ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി വന്ന ചോദ്യങ്ങൾക്ക് മുന്നിൽ അതാത് ഭാഷയിൽ തന്നെ പെട്ടെന്ന് മറുപടി നൽകുമ്പോഴും എന്റെ നോട്ടം മുഴുവൻ ആ മയിൽപീലി കണ്ണുള്ള പേനയിലായിരുന്നു.
കലക്റ്റററുടേയും മുൻ മുഖ്യൻ ശ്രീ കരുണാകരൻറേയും, മുരളിയുടേയും മറ്റ് വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടേയും റെക്കമെന്റോടു കൂടിയും, BEd, MEd യോഗ്യതകളും അനേക വർഷ പരിചയമുള്ളവരും ഒരു പാട് പേരുണ്ടായിരുന്നവർക്കിടയിൽ ആരും ശുപാർശ ചെയ്യാനില്ലാത്ത ഈ ഞാനും.

ചോദ്യങ്ങളിൽ ഒന്ന് രണ്ടെണ്ണം ഇപ്പോഴും കാതിലുണ്ട്. അതിലൊരു ഉപചോദ്യം ഇതായിരുന്നു.

Have you been to SCERT ?
TTC കഴിഞ്ഞിറങ്ങിയ എനിക്ക് ഈ പദം പുസ്തകത്തിലെ ഒരു ചിത്രവും പഠിച്ച ചോദ്യങ്ങളിലെ ഉത്തരവും മാത്രമായിരുന്നു.

അങ്ങനെ മറ്റെല്ലാ ചോദ്യങ്ങൾക്കും ശരിയായ മറുപടി പറഞ്ഞെങ്കിലും ഈ ഒരു No എന്ന ഉത്തരം ഒരയോഗ്യതയാണെന്ന് എനിക്കറിയാമായിരുന്നു.
ആരും ശുപാർശ ചെയ്യാനില്ലാത്തവനെ ഒഴിവാക്കാൻ ഈ ഒരയോഗ്യത തന്നെ ധാരാളം.!
പല കുറിപ്പുകൾ രേഖപ്പെടുത്തിയ ഋഷിരാജ് സിംഗ് തന്നെയാണ് അവസാനം OK ,We will inform you എന്നും പറഞ്ഞത്.

90 പേർ പങ്കെടുത്ത ഇൻറർവ്യൂവിൽ ഒരു പ്രതീക്ഷക്കും ഞാൻ അർഹനല്ല എന്ന ബോധ്യം കൊണ്ട് തന്നെ വിവരം അന്വേഷിക്കാൻ ആ വഴി പിന്നീട് പോയില്ല.
അന്ന് employment exchange വഴി നിയമനം ലഭിച്ച School രണ്ടാഴ്ച്ച കഴിഞ്ഞ് ലഭിച്ച ഒരു ലീവ് ദിവസം പലരുടേയും നിർബന്ധത്തിനു വഴങ്ങി അതുവഴി പേടിയോടെ ഒന്നു ചെന്നു നോക്കി.
പട്ടാളക്കാരുടെ തോക്കിന്റെ കാവലിൽ നിൽക്കുന്ന MSP Office നെ പുറമെ നിന്നു മാത്രം കണ്ട എനിക്ക് സത്യത്തിൽ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നാണ് സത്യം.
മടിച്ച് മടിച്ച് ഓഫീസിനു മുന്നിൽ ചെന്ന് – അന്ന് ഇൻറർവ്യുവിന് പങ്കെടുത്ത വ്യക്തിയാണ് – റിസൽട്ട് അറിയാൻ സാധിക്കുമോ എന്ന് ചോദിച്ചതും, ഉള്ളിൽ നിന്ന് clerkന്റെ കനത്തിൽ ഒരു മറുപടി – അതൊക്കെ Posting ആയി – എന്ന്
ആഗ്രഹം കൊണ്ട് അറിയാതെ ചോദിച്ചു പോയി ആർക്കാണ് കിട്ടിയത് എന്ന്.
ഏതോ ഒരു മനോജിനാണ് – അലസമായിരുന്നു മറുപടി –

ആ പേര് കേട്ടപ്പോൾ എവിടെ നിന്നോ കിട്ടിയ ഊർജ്ജം ഉപയോഗിച്ച് പറഞ്ഞു പോയി – സാർ ഞാനും ഒരു മനോജാണ്.
initial വല്ലതും ഉണ്ടോ എന്നൊന്നു നോക്കാമോ?

ഒരു മനോജ് കെ യാണ്.
ആ ഭാഗ്യവാനെ മനസ്സുകൊണ്ട് അഭിനന്ദിച്ചു കൊണ്ട് ഹതഭാഗ്യരുടെ വിശാലമായ പുറംപോക്കിലേക്കിറങ്ങാൻ Office ന്റെ ഉമ്മറപ്പടി കടക്കുമ്പോൾ ഉള്ളിൽ നിന്ന് clerk ന്റെ തിരുത്ത് കേട്ടു.
” Initial ൽ ഒരു P കൂടി യുണ്ട് ”
വിശ്വസിക്കാൻ സാധിക്കാത്തതിനാൽ പതിയെ തിരിച്ചു ചെന്നു.
Sir എന്റെ പേര് മനോജ് കെ.പി എന്നാണ്.
വേറെ മനോജ് കെ.പി ഉണ്ടോ എന്ന് ഒന്ന് നോക്കാമോ?
ഈ ചോദ്യത്തിന്റെ ദൈന്യത കൊണ്ടാവണം list മുഴുവൻ പരിശോധിച്ച് Tick ഇടാത്ത ഒരു മനോജ് KP എന്ന പേര് കാട്ടി തന്നു.
ഇതിൽ ഒരാളേ മനോജ് KP ഉള്ളൂ..
അവിശ്വസനീയമായിരുന്നു ആ വാക്കുകൾ.
അന്ന് ഒരു ജോലി പണം കൊണ്ട് എത്തിപ്പിടിക്കാവുന്നതിന്റെ എത്രയോ അകലെയായിരുന്നു.

തുടർന്ന് ചെവിയിൽ കേട്ട സന്തോഷ വാക്കുകൾകൊപ്പം ആ clerk സ്നേഹ ശകാരം കൂടി മറക്കാവുന്നതല്ല.
89 പേരും വന്ന് അന്വേഷിച്ചു പോയി കിട്ടിയ നീ മാത്രം എന്തേ ഇത്ര വൈകിയത്.
Posting തപാലിൽ അയച്ചു ഇന്നലെ .
വന്നാൽ ഉടനെ ഋഷിരാജ് സിംഗ് സാർ കാണാൻ പറഞ്ഞിട്ടുണ്ട് ‘

പേടിച്ച് വിറച്ച് ആ ഓഫീസിനു മുന്നിൽ ചെന്നു.
ഒരു മുഴുനീളൻ കണ്ണാടി മുന്നിൽ –
കാത്തിരിക്കാൻ ഗാർഡിന്റെ നിർദ്ദേശം കിട്ടി.
അൽപ സമയത്തിനകം വിളിപ്പിച്ചു.
ഞാൻ ആ മുറിയിലേക്ക് പേടിച്ചാണ് കടന്നത്.
സാർ കസേരയിൽ –
മുന്നിലെ കസേര ചൂണ്ടി ഇരിക്കൂ എന്ന അവ്യക്ത മലയാളം.
പേടിയോടെ പാതിമാത്രം ഇരുന്നു…

You are Manoj !
Yes sir..
Do you Know why you are selected?
No. Sir.. Thank you sir… (ഒരു പാട് വലിയ റക്കമൻറുകൾക്കിടയിൽ നിന്ന് ഈയുള്ളവനെ തെരഞ്ഞെടുത്തതിന് … ഇടറുന്നുണ്ടായിരുന്നു വാക്കുകൾ)

thank you ? for what?
for every thing sir…
എന്റെ വാക്കുകൾ സന്തോഷം കൊണ്ട് ഇടറുന്നുണ്ടായിരുന്നു …
No Nം.. You Deserve it…
ഈ വാക്കുകളായിരുന്നു എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരം.
Do you want to know How you are selected?
it was so simple for me..
75% of the applicants had a recommentation letter also with their application.
They were all disqualified .
Then there were only 15 persons left for the selection.
Among them. you are selected …..
ഈ വാക്കുകൾ അവിശ്വസനീയമായ ഒരു ഊർജ്ജമാണ് എന്നിൽ പകർന്നത്.
ഇന്നും ആ ഊർജ്ജം ഉള്ളിലുണ്ട്.
മുൻവിധികളില്ലാതെ –
പ്രതിഫലേച്ഛയില്ലാതെ –
അഹോരാത്രം ഈ തൊഴിലിനോടൊപ്പം നിന്ന് പ്രവർത്തിക്കാൻ അന്ന് കിട്ടിയ ഊർജ്ജം…
കൂടി ചിലതു കൂടി ലഭിക്കുകയുണ്ടായി.
1 ശരികൾക്ക് വേണ്ടി നിലകൊള്ളാനും സംസാരിക്കാനും ഉള്ള ഊർജ്ജം.
2 അനീതികളോട് സന്ധിയില്ലാത്ത മനോഭാവം –
3. കപടതയും കാപട്യവും ഇല്ലാത്ത വ്യക്തി ബന്ധങ്ങളിലെ വിശ്വാസം –
4. പണത്തിനു മുകളിൽ മൂല്യമുള്ള പലതുമുണ്ട് എന്ന ഉറച്ച ചിന്ത…

അങ്ങനെ എന്നെ ഞാനാക്കിയ ഒരു പാട് കാര്യങ്ങൾ ആ മഹാമനുഷ്യനെ കാണാനിടയായതിൽ നിന്ന് ജീവിതത്തിൽ പകർത്തിയതാണ് –

ഒരു പക്ഷേ എൻറെ വീട്ടിലും എന്റെ ജീവിതത്തിൽ ഉടനീളവും ഈ വലിയ മനുഷ്യന്റെ സ്പർശം ഉണ്ടാവണം എന്നതു കൊണ്ടാണ് എന്റെ മകന് 2000 ത്തിൽ ഞാൻ ഋതു ഗോകുൽ എന്ന് പേർ നൽകിയത് –
കൂടെ എന്റെ വീടിന്റെ പ്രധാന മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിൽ ഒന്ന് അദ്ദേഹവുമൊത്ത് നിൽക്കുന്ന ഈ ഫോട്ടോയാണ്.

അങ്ങനെ ഈ വലിയ മനുഷ്യനാണ് എന്നെ ഒരു സ്ഥിരം അധ്യാപകനായി നിയമിക്കുന്നത് –
അതും ഒരു interview ലൂടെ…. പിന്നീട് PSC കിട്ടുന്നതു വരെ MSPHS ലെ അധ്യാപകനായിരുന്നു ഞാൻ

സ്ഥലം മാറി പോകുമ്പോൾ അദ്ദേഹം വീണ്ടും എന്നെ വിളിപ്പിച്ചത് ഓർക്കുന്നു.

“ഞാൻ അങ്ങോട്ട് കണ്ടാൽ തിരിച്ചറിയണമെന്നില്ല.
ഞാൻ ഇരിക്കുന്നിടത്ത് വന്നാൽ കാണാൻ മടിക്കരുത് ”
കരുതലിന്റെ , സ്നേഹത്തിന്റെ ഈ വാക്കുകൾ മറക്കാവുന്നതെങ്ങനെ?

അങ്ങനെ –
2013 ൽ പാം പുസ്തക രചന വേളയിൽ Tvm SCERT യിൽ പലതവണ തങ്ങേണ്ടി വന്ന ഒരു ദിവസം മുൻകൂട്ടി വിളിച്ച് അനുവാദം വാങ്ങി സാറിനെ കാണാൻ പോയി. കൂടെ എൻറെ ആത്മസുഹൃത്തുക്കളിൽ ഒരാളായ സുനന്ദൻ മാഷും ഉണ്ടായിരുന്നു. ഈ ഫോട്ടോയിൽ എനിക്ക് വലതുവശത്തായാണ് സുനന്ദൻ മാഷ് നിന്നിരുന്നത്.(അന്ന് സാറ് തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നു )
കൂടെ ഞാൻ തയ്യാറാക്കിയ മാനത്തേക്കൊരു കിളിവാതിൽ എന്ന പുസ്തകവും ബഹിരാകാശ ജാലകം എന്ന CD യും കയ്യിലെടുത്തു.
സാറിന് സമ്മാനിക്കാൻ –
സന്തോഷത്തോടെ ആ പുസ്തകം സ്വീകരിച്ച്, School വിശേഷങ്ങൾ ചോദിച്ചറിഞ്ഞ്, കൂടെ നിർത്തി PA യെ ക്കൊണ്ട് ഒരു ഫോട്ടോയും എടുത്ത് തന്ന് കാപ്പിയും നൽകിയാണ് വിട്ടത്.
അവിശ്വസനീയമായിരുന്നു അത് –

അന്ന് സാറിനോട് ഒരു കാര്യം കൂടി ഞാൻ പറഞ്ഞു.
Sir Now | am comming from SCERT.
സാർ പണ്ട് ചോദിച്ച ചോദ്യത്തിന് എനിക്ക് നീണ്ട വർഷങ്ങൾക്ക് ശേഷം കൊടുക്കാൻ കഴിഞ്ഞ് Yes I have been to SCERT എന്ന മറുപടി –

പിന്നീട് അദ്ദേഹത്തെ contact ചെയ്യുന്നത് എനിക്ക് അധ്യാപകർക്കുള്ളNational Award ലഭിച്ച സന്തോഷം ആദ്യം അറിയിക്കാൻ വേണ്ടിയാണ്.
അദ്ദേഹത്തിന്റെ congratulations എന്ന വാക്കിനും ചോദിച്ച വിശേഷങ്ങൾക്കും ആ വലിയ അവാർഡിനൊപ്പം മൂലമുണ്ടായിരുന്നു –
അന്ന് മകനോടും അദ്ദേഹം സംസാരിച്ചത് ഏറെ സന്തോഷം നൽകി –
പിന്നീട് MSP വിദ്യാലയo എനിക്ക് നൽകിയ സ്വീകരണ ചടങ്ങിന്റെ മുഖ്യാതിഥിയായി വന്നതും ഋഷിരാജ് സിംഗ് സാർ ആയിരുന്നു.
ആ മഹനീയ കരങ്ങളിൽ നിന്നും MSP HSന്റെ ആദവ് ഏറ്റുവാങ്ങാൻ സാധിച്ച ധന്യത ….
കുടുംബത്തോടും മക്കളോടും അമ്മയോടും അടുത്ത് വന്ന് സംസാരിച്ചതിന്റെ ഊഷ്മളമായ ഓർമ —
എന്റെ മറുപടി പ്രസംഗം കേൾക്കാൻ വേണ്ടി വേദിയിൽ കാത്തിരുന്ന വലിയ മനുഷ്യൻ –
എന്നെ ഞാനാക്കിയ ഋഷിരാജ് സിംഗ് സാർ – ..
ഇന്ന് ജൂലായിയുടെ ഈ അവസാന ദിവസം കർമനിരതമായ സർവ്വീസ് പൂർത്തിയാക്കുകയാണ് –
മറക്കില്ല…
മറക്കാനാവില്ല….
എന്നെ ഞാനാക്കിയ ഈ മഹാ മനുഷ്യനെ.
അല്ല…. ഈ ജീവിതത്തിനിടയിൽ ഞാൻ നേരിൽ കണ്ട ദേവതുല്യനായ മനുഷ്യനെ……
സത്യവും നീതിയും മരിച്ചിട്ടില്ല എന്ന് ആയിരത്തിൽ പരം ആളുകളെ സ്വജീവിതം കൊണ്ട് പഠിപ്പിച്ച മജ്ജയും മാംസവും അനുകമ്പയും സ്നേഹവും ഇഷ്ടവും ഇച്ഛാശക്തിയും ഉള്ള നീതിമാനായ യഥാർത്ഥ ദൈവത്തെ …..🙏🏻🙏🏻
ധന്യതയ്ക്കപുറമാണ് താങ്കളുടെ സേവനങ്ങൾ … വിശ്രമജീവിതം ഇതിലേറെ ധന്യതയുള്ളതാവാൻ ഒരായിരം ആശംസകൾ ….

മനോജ് കോട്ടക്കൽ.
9446352439

Sharing is caring!