തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലിംലീഗ് ഭാരവാഹി യോഗത്തില്‍ നേതൃമാറ്റ ആവശ്യം

തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലിംലീഗ് ഭാരവാഹി യോഗത്തില്‍ നേതൃമാറ്റ ആവശ്യം

മലപ്പുറം: തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതൃമാറ്റ ആവശ്യവും. എട്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പോരായ്മകളെക്കുറിച്ചും ചര്‍ച്ചയായി.

തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് മാസത്തിന് ശേഷം നടന്ന യോഗത്തില്‍ ശക്തമായ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. എട്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പോരായ്മകളെക്കുറിച്ചും വിമര്‍ശനമുയര്‍ന്നു

ഉറച്ച മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ചും മറ്റിടങ്ങളിലെ വോട്ടു ചോര്‍ച്ചയെക്കുറിച്ചും പഠിക്കാന്‍ പത്തുപേരടങ്ങിയ ഉപസമിതിയെ നിയോഗിച്ചു. പ്രവര്‍ത്തക സമിതി ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.നേതൃമാറ്റം ചര്‍ച്ചയായില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.കെ.എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യോജിച്ചുള്ള സമരങ്ങള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.

 

Sharing is caring!