അലുമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ മലപ്പുറം ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

മലപ്പുറം : അടുക്കളയില്‍ കളിക്കവേ നെഞ്ചോളം ഉയരത്തില്‍ ശരീരം അലുമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ മലപ്പുറം ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയില്‍ അബ്ദുള്‍ വഹാബിന്റെ മകന് യുവാന്‍ ജൂത് എന്ന രണ്ട് വയസ്സുകാരനെയാണ് രക്ഷപ്പെടുത്തിയത്. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അലുമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയതായിരുന്നു കുട്ടി. പുറത്തെടുക്കാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെയുമായി മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പാത്രത്തിനുള്ളില്‍ കുട്ടി ഇരിക്കുന്ന നിലയിലായിരുന്നു എത്തിച്ചത്. മലപ്പുറം അഗ്നിരക്ഷാ സേനാംഗങ്ങള്‍ 10 മിനിറ്റോളമെടുത്ത് പാത്രം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുള്‍ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ജി. സുനില്‍ കുമാര്‍, ആര്. വി. സജികുമാര്‍, സേനാംഗങ്ങളായ ടി.പി. ബിജീഷ്, എം. നിസാമുദ്ദീന്‍, വി. അബ്ദുള്‍മുനീര്‍, എല്‍. ഗോപാലകൃഷ്ണന്, സി.പി. അന്‍വര്‍, കെ. വിപിന്‍, ടി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]