ഫോട്ടോഗ്രാഫിയെ പ്രണയിച്ച അഭിലാഷ് വിശ്വക്ക് ഫോട്ടോഗ്രാഫിയിൽ വിശ്വ പുരസ്ക്കാരം
പൊന്നാനി:ഫോട്ടോഗ്രാഫിയെ പ്രണയിച്ച അഭിലാഷ് വിശ്വക്ക് ഫോട്ടോഗ്രാഫിയിൽ വിശ്വ പുരസ്ക്കാരം.ഇൻറർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിൽ കേരളത്തിന് അഭിമാനമായിരിക്കുകയാണ് പൊന്നാനിക്കാരനായ അഭിലാഷ് വിശ്വ.
ജീവിതനിയോഗംപോലെ വലിയ അംഗീകാരങ്ങളാണ് ഫോട്ടോഗ്രാഫിയിലൂടെ അഭിലാഷ് കരസ്ഥമാക്കുന്നത്. ഡി.ജെ മെമ്മോറിയൽ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിലാണ് അഭിലാഷ് വിശ്വ വിജയിയായത്. 39 രാജ്യങ്ങളിൽ നിന്നും 2040 മത്സരാർത്ഥികളിൽ നിന്നും 4385 എൻട്രി യിൽ നിന്നുമാണ് പൊന്നാനി ചെറുവായ്ക്കര സ്വദേശിയായ അഭിലാഷിന്റെ ചിത്രവും തെരഞ്ഞെടുത്തത്. ഫോട്ടോഗ്രഫിയാർ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന മത്സരമായിരുന്നു ഡി.ജെ മെമ്മോറിയൽ ഇന്റർനാഷണൽ കോണ്ടസ്റ്റ്. സൺറൈസ്/
സൺസെറ്റ് വിഷയത്തിലാണ് അഭിലാഷ് വിശ്വ ടൈറ്റിൽ വിന്നറായത്. ജീവിതം മുഴുവൻ ക്യാമറയ്ക്കും ഫോട്ടോകൾക്കും മാത്രമായി സമർപ്പിച്ച അഭിലാഷിന് അർഹിക്കുന്ന അംഗീകാരമായിരുന്നു ഒടുവിൽ ലഭിച്ച ഇൻ്റർനാഷണൽ പുരസ്കാരം . ഉത്തരാഖണ്ഡ് ജിം കോർബെറ്റ് വൈൽഡ്ലൈഫ് പ്രദേശത്തുനിന്നും എടുത്ത ആനകൾ പുഴ മുറിച്ച് കടക്കുന്ന ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്.ഇതിനകം പതിനഞ്ചോളം ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങളും ഫോട്ടോഗ്രഫിയിൽ അഭിലാഷിന് ലഭിച്ചിരുന്നു.യാത്രയും ഫോട്ടോഗ്രാഫിയും ഏറെ സ്നേഹിക്കുന്ന അഭിലാഷിന്റെ പല ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .പൊന്നാനിയിലെ ഗ്രാമീണകാഴ്ചകൾ ഫ്രെയിമിലൊതുക്കിയാണ് ഈ രംഗത്തേക്ക് അഭിലാഷ് വരുന്നത് .ഇത്തരം ഗ്രാമീണ കാഴ്ചകളും തെരുവുകാഴ്ചകളുമാണ് അഭിലാഷിന് എന്നും പ്രിയം. നേരത്തേയും പരിസ്ഥിതി സംബന്ധമായ അഭിലാഷിന്റെ ചിത്രങ്ങൾക്ക് ബഹുമതികൾ ലഭിച്ചിരുന്നു. പൊന്നാനി സ്കോളർ കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ അഭിലാഷ് കഴിഞ്ഞ മൂന്ന് വർഷമായി പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് .പൊന്നാനി ബിയ്യം സ്വദേശിയാണ് അഭിലാഷ്.അച്ചൻ വിശ്വനാഥനും അമ്മ അംബികയും നൽകുന്ന പൂർണ പിന്തുണയാണ് അഭിലാഷിന്റെ വിജയമന്ത്രം. ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത ആവേശമാണ് അഭിലാഷിനെ ഈ രംഗത്ത് പിടിച്ചുനിർത്തുന്നത്. വെഡിങ്, മോഡലിംഗ്, സ്ട്രീറ്റ്&ട്രാവലിംഗ് ഫോട്ടോഗ്രാഫി രംഗത്തും ശ്രദ്ധേയനാണ് ഈ യുവാവ്
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]