ചെങ്കല്ല് കടത്തിയതിനു പിഴയടച്ച രസീതുകൊണ്ടുണ്ടാക്കിയ മാല കഴുത്തിലണിഞ്ഞ് മഞ്ചേരിയില്‍ യുവാവിന്റെ വേറിട്ട പ്രതിഷേധം

ചെങ്കല്ല് കടത്തിയതിനു പിഴയടച്ച രസീതുകൊണ്ടുണ്ടാക്കിയ മാല കഴുത്തിലണിഞ്ഞ് മഞ്ചേരിയില്‍ യുവാവിന്റെ വേറിട്ട പ്രതിഷേധം

മലപ്പുറം: ചെങ്കല്ല് കടത്തിയതിനു പിഴയടച്ച രസീതുകൊണ്ടുണ്ടാക്കിയ മാല കഴുത്തിലണിഞ്ഞ് മഞ്ചേരിയില്‍ യുവാവിന്റെ വേറിട്ട പ്രതിഷേധം. പുല്‍പറ്റ വരിക്കാകാടന്‍ റിയാസ് (37) ആണ് അനധികൃതമായി പിഴ ചുമത്തുന്ന അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ ഇന്നലെ മഞ്ചേരി നഗരത്തില്‍ ഉച്ചമുതല്‍ ഒറ്റയാള്‍ സമരം നടത്തി ശ്രദ്ധ നേടിയത്.ലോറി ഡ്രൈവറായ തനിക്ക് ചെങ്കല്ല് ലോറിയില്‍ കടത്താന്‍ രേഖകള്‍ ഉണ്ടായിട്ടും അധികൃതര്‍ അനാവശ്യമായി പിഴ ചുമത്തിയെന്ന് റിയാസ് പറയുന്നു. കോവിഡ് സാഹചര്യത്തില്‍ ആയിരക്കണക്കിനു രൂപ പിഴയടച്ച് ജീവിതം വഴിമുട്ടിയപ്പോഴാണ് പൊലീസ്, റവന്യു, ജിയോളജി അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാന്‍ സമരം നടത്തിയത്.
ലോഡുമായി റോഡില്‍ ഇറങ്ങിയാല്‍ പിഴയാണെന്നും 500 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ചുമത്തിയെന്നും റിയാസ് പറഞ്ഞു. ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും കല്ല് കടത്തുന്നത് തടയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഡ്രൈവര്‍മാരെ ദ്രോഹിക്കുന്ന ജീവനക്കാര്‍ സ്വന്തം ആവശ്യത്തിന് ലോഡിറക്കുമ്പോള്‍ നീതി ബോധം മറക്കുകയാണെന്നും റിയാസ് പറഞ്ഞു.

Sharing is caring!