മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.11 ശതമാനം

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.11 ശതമാനം

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 29) 3,679 പേര്‍ കോവിഡ് 19 വൈറസ് ബാധിതരായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.11 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,779 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വ്യാഴാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 3,72,551 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 3,514 പേര്‍ക്കാണ് വ്യാഴാഴ്ച രോഗബാധയുണ്ടായത്. 48 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 12 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 102 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 62,779 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 23,781 പേര്‍ ചികിത്സയിലാണ്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 716 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 462 പേരും 145 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 433 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,511 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രോഗ വ്യാപന നിരക്ക് ഉയരുമ്പോള്‍ വേണം അതീവ ജാഗ്രത: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വ്യാഴാഴ്ച (ജൂലൈ 29) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 26
ആലങ്കോട് 23
ആലിപ്പറമ്പ് 48
അമരമ്പലം 38
ആനക്കയം 55
അങ്ങാടിപ്പുറം 57
അരീക്കോട് 53
ആതവനാട് 33
ഊരകം 33
ചാലിയാര്‍ 19
ചീക്കോട് 10
ചേലേമ്പ്ര 42
ചെറിയമുണ്ടം 15
ചെറുകാവ് 15
ചോക്കാട് 18
ചുങ്കത്തറ 57
എടക്കര 36
എടപ്പറ്റ 31
എടപ്പാള്‍ 44
എടരിക്കോട് 09
എടവണ്ണ 26
എടയൂര്‍ 55
ഏലംകുളം 38
ഇരിമ്പിളിയം 45
കാലടി 24
കാളികാവ് 42
കല്‍പകഞ്ചേരി 18
കണ്ണമംഗലം 51
കരുളായി 33
കരുവാരക്കുണ്ട് 59
കാവനൂര്‍ 37
കീഴാറ്റൂര്‍ 23
കീഴുപറമ്പ് 48
കോഡൂര്‍ 23
കൊണ്ടോട്ടി 26
കൂട്ടിലങ്ങാടി 28
കോട്ടക്കല്‍ 30
കുറുവ 22
കുറ്റിപ്പുറം 44
കുഴിമണ്ണ 29
മക്കരപ്പറമ്പ് 28
മലപ്പുറം 62
മമ്പാട് 39
മംഗലം 30
മഞ്ചേരി 92
മങ്കട 48
മാറാക്കര 56
മാറഞ്ചേരി 40
മേലാറ്റൂര്‍ 34
മൂന്നിയൂര്‍ 20
മൂര്‍ക്കനാട് 59
മൂത്തേടം 11
മൊറയൂര്‍ 03
മുതുവല്ലൂര്‍ 09
നന്നമ്പ്ര 24
നന്നംമുക്ക് 57
നിലമ്പൂര്‍ 114
നിറമരുതൂര്‍ 37
ഒതുക്കുങ്ങല്‍ 24
ഒഴൂര്‍ 07
പള്ളിക്കല്‍ 30
പാണ്ടിക്കാട് 55
പരപ്പനങ്ങാടി 22
പറപ്പൂര്‍ 57
പെരിന്തല്‍മണ്ണ 68
പെരുമണ്ണ ക്ലാരി 07
പെരുമ്പടപ്പ് 57
പെരുവള്ളൂര്‍ 40
പൊന്മള 23
പൊന്മുണ്ടം 09
പൊന്നാനി 54
പൂക്കോട്ടൂര്‍ 23
പോരൂര്‍ 10
പോത്തുകല്ല് 43
പുലാമന്തോള്‍ 61
പുളിക്കല്‍ 25
പുല്‍പ്പറ്റ 14
പുറത്തൂര്‍ 09
പുഴക്കാട്ടിരി 19
താനാളൂര്‍ 32
താനൂര്‍ 53
തലക്കാട് 25
തവനൂര്‍ 09
താഴേക്കോട് 30
തേഞ്ഞിപ്പലം 13
തെന്നല 28
തിരുനാവായ 48
തിരുവാലി 33
തൃക്കലങ്ങോട് 61
തൃപ്രങ്ങോട് 19
തുവ്വൂര്‍ 11
തിരൂര്‍ 47
തിരൂരങ്ങാടി 25
ഊര്‍ങ്ങാട്ടിരി 76
വളാഞ്ചേരി 35
വളവന്നൂര്‍ 34
വള്ളിക്കുന്ന് 12
വട്ടംകുളം 42
വാഴക്കാട് 27
വാഴയൂര്‍ 31
വഴിക്കടവ് 37
വെളിയങ്കോട് 24
വേങ്ങര 49
വെട്ടത്തൂര്‍ 24
വെട്ടം 33
വണ്ടൂര്‍ 38

മലപ്പുറം ജില്ലയില്‍ 15.64 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 15,64,811 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11,07,856 പേര്‍ക്ക് ഒന്നാം ഡോസും 4,56,955 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,80,238 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 63,642 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 7,27,083 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 3,30,293 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,455 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 30,554 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,533 പേര്‍ക്ക് ഒന്നാം ഡോസും 19,566 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.

Sharing is caring!