12കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 59കാരന് 10വര്‍ഷം കഠിന തടവും പിഴയും
പന്ത്രണ്ടു വയസ്സുകാരനെ രണ്ടു തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 59കാരന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി പത്തുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. താനൂര്‍ ഒഴൂര്‍ ഓമച്ചപ്പുഴ പരപ്പില്‍ കൊണ്ടായത്ത് ഹംസയെയാണ് ശിക്ഷിച്ചത്. കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതിയുടെ ഉടമസ്ഥതയില്‍ ഓമച്ചപ്പുഴ മരിക്കോട്ടില് തറയിലുള്ള ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 2014 ഏപ്രില്‍ മൂന്നിനും 24നുമാണ് കേസിന്നാസ്പദമായ സംഭവം. പരാതിയെ തുടര്‍ന്ന് പ്രതി 2015 ജൂലൈ മൂന്നിന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യുട്ടര്‍ ഐഷ പി ജമാല്‍ ഹാജരായി.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




