ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ 12കാരന് അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അധ്യാപകന്‍ പിടിയിലായി

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ 12കാരന് അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അധ്യാപകന്‍ പിടിയിലായി

ചങ്ങരംകുളം : ഓണ്‍ലൈന്‍ ക്‌ളാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്‌ളീല ചിത്രങ്ങള്‍ അയച്ച വ്യാജ അധ്യാപകന്‍ ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഹൗസ് മുഹമ്മദ് സാലിഹ് ( 24 ) നെയാണ് അന്വേഷണസംഘം പിടികൂടിയത്.ചങ്ങരംകുളം സ്വദേശിയായ 12 ക്കാരനെയാണ് മുഹമ്മദ് സ്വാലിഹ് അധ്യാപകനാണെന്ന് തെറ്റ് ധരിപ്പിച്ച് വാട്ട്‌സപ്പില്‍ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്‌ളീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്തത് .മാതാപിതാക്കള്‍ വിവരം അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.ഓപ്പറേഷന്‍ പിഹണ്ട് പരിശോധനയില്‍ ഏതാനും മാസം മുമ്പ് ഇയാള്‍ പിടിയിലായിട്ടുണ്ട്.

 

Sharing is caring!