മഞ്ചേരി ബസ് സ്റ്റാന്റില്‍ യുവാവ് മരിച്ച നിലയില്‍
മഞ്ചേരി : യുവാവിനെ ബസ് സ്റ്റാന്റിനകത്ത് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര കൂത്താളി പരേതനായ ചാത്തോത്ത് കണ്ണന്റെ മകന് ശ്രീജന് (44) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി തുറക്കലില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന മനു ലോട്ടറി ടിക്കറ്റ് വില്പനക്കാരനാണ്. മാതാവ് : ലക്ഷ്മി. ഭാര്യ : ബിനില. മകന്: മനു. സഹോദരങ്ങള്‍ : രാധാകൃഷ്ണന്, രാധ, ശ്രീജ, മനോജന്, പത്മിനി. എസ് ഐ ഉമ്മര്‍ മേമന ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കൂത്താളിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]