മന്ത്രി വി.ശിവൻകുട്ടി രാജിവെക്കുക; എം.എസ്.എഫ് പ്രതിഷേധം

മലപ്പുറം: ബോധമില്ലാത്ത വിദ്യാഭ്യാസ മന്ത്രി കുറ്റബോധമില്ലെന്ന് പറയുമ്പോൾ രംഗബോധമില്ലാത്ത കോമാളിയായി മാറുകയാണെന്നും നിയമസഭ നശിപ്പിച്ചയാൾ വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്നും എം.എസ്.എഫ്‌ സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു.
  ക്രിമിനൽ വിചാരണ നേരിടുന്ന വിദ്യ
‘ആഭാസ’ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കോലം കത്തിക്കൽ പ്രതിഷേധം മലപ്പുറത്ത് വെച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധി സർക്കാറിനേറ്റ കനത്ത  തിരിച്ചടിയാണെന്നും  ധാർമികമായും നിയമപരമായും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലാത്ത മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നടപടി പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.
 മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ, മുസ്‌ലിം യൂത്ത്ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് ഷാഫി കാടേങ്ങൽ, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, നവാഫ് കള്ളിയത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജസീൽ പ
പറമ്പൻ, നസീഫ് ഷെർഷ്, നിസാം.കെ.ചേളാരി, മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ് ഭാരവാഹികളായ സി.പി.സാദിഖലി, സുബൈർ മൂഴിക്കൽ, സജീർ കളപ്പാടൻ, സദ്ദാദ്, റഹീസ് ആലുങ്ങൽ, ആസിഫ് കൂരി, ടി.സി.മുർഷിദ് എന്നിവർ പങ്കെടുത്തു.

Sharing is caring!