ഫോൺ ചോർത്തൽ; പാർലമെന്റിൽ ചർച്ച ചെയ്യണം : ഇ ടി. മുഹമ്മദ് ബഷീർ എം.പി

ഫോൺ ചോർത്തൽ; പാർലമെന്റിൽ ചർച്ച ചെയ്യണം : ഇ ടി. മുഹമ്മദ് ബഷീർ എം.പി

 പെഗാസസ്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയ  സംഭവത്തിൽ കേന്ദ്ര സർക്കാർ സംശയത്തിന്റെ   നിഴലിലാണെന്നും പാർലമെന്റിൽ ഈ വിഷയത്തിന് സർക്കാർ മറുപടി പറയണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ ടി. മുഹമ്മദ് ബഷീർ എം.പി
വിജയ് ചൗക്കിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുപ്രീം കോടതി ജഡ്ജ്, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ വിവരങ്ങളാണ് ചോർത്തിയതായി അറിയുന്നത്. ഇത് ഒരു ഫോൺ ചോർത്തലിൽ മാത്രം ഒതുങ്ങുന്നതല്ല. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്.
രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്ന രൂപത്തിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമം. പെഗാസസ് സോഫ്റ്റ്‌വെയർ രാജ്യത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്.
 ഈ വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നു മാത്രമല്ല ഇതെല്ലാം കെട്ടുക്കഥകളാണ് എന്ന രീതിയിലാണ് പ്രതികരിക്കുന്നത്. ഈ നിലപാട് തന്നെ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.
ഇതിന്റെ നിജസ്ഥിതി അറിയുന്നത് വരെ രാജ്യം തന്നെ മുൾമുനയിലാണ്.
സർക്കാർ ഇക്കാര്യത്തിൽ ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അനേഷണം നടത്തണം.
ഈ വിഷയത്തിൽ  പ്രതിപക്ഷ കക്ഷികളോടപ്പം  പാർലമെന്റിൽ മുസ്ലിം ലീഗ്  എംപി മാർ ശക്തമായ നിലപാട് സ്വീകരിക്കും. രാഹുൽ ഗാന്ധി ഉൾപ്പെടെ യു.പി.എ നേതാക്കളും കേരളത്തിൽ നിന്നുള്ള എംപി മാരും വർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Sharing is caring!