15കാരിയുടെ നഗ്‌ന ഫോട്ടോകള്‍ വാങ്ങി പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍

പെരുമ്പടപ്പ്: പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22) നെയാണ് അറസ്റ്റ് ചെയ്തത്.ഫോണിലൂടെ നഗ്‌ന ഫോട്ടോകള്‍ അയക്കാന്‍ നിര്‍ബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയും ലൈംഗിക ബന്ധത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിലാണ് ഇരുപത്തിരണ്ടുകാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ എടക്കഴിയൂര്‍ നിന്നു അറസ്റ്റ് ചെയ്തു പൊന്നാനി കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സബ്ജയിലില്‍ റിമാന്റ് ചെയ്തു.പെരുമ്പടപ്പ് എസ്.ഐ സുരേഷ്, സി.പി.ഒമാരായ രഞ്ജിത്ത്,സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്

 

Sharing is caring!