ജില്ലയില്‍ 4,000 പിന്നിട്ട് പ്രതിദിന കോവിഡ് ബാധിതര്‍

ജില്ലയില്‍ 4,000 പിന്നിട്ട് പ്രതിദിന കോവിഡ് ബാധിതര്‍

മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4,000 കടന്നു. 60 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയില്‍ നാലായിരത്തിന് മുകളില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെയ് 27 ന് 4,212 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സമ്പര്‍ക്കത്തിന്റെ തോത് കുറക്കുന്നതിനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കൂടുതല്‍ പേരെ കഴിഞ്ഞ ദിവസങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 പേര്‍ക്കുള്‍പ്പടെ 4,037 പേര്‍ക്കാണ് ചൊവ്വാഴ്ച (ജൂലൈ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 13.97 ശതമാനമാണ് ജില്ലയില്‍ ഈ ദിവസം രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3,925 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 40 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,483 പേര്‍ കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

2,214 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 3,67,242 ആയി. 61,086 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 21,603 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 677 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 373 പേരും 151 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 441 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അവര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 27) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 28
ആലങ്കോട് 37
ആലിപ്പറമ്പ് 41
അമരമ്പലം 70
ആനക്കയം 43
അങ്ങാടിപ്പുറം 44
അരീക്കോട് 56
ആതവനാട് 29
ഊരകം 18
ചാലിയാര്‍ 61
ചീക്കോട് 37
ചേലേമ്പ്ര 33
ചെറിയമുണ്ടം 28
ചെറുകാവ് 39
ചോക്കാട് 34
ചുങ്കത്തറ 95
എടക്കര 58
എടപ്പറ്റ 27
എടപ്പാള്‍ 48
എടരിക്കോട് 11
എടവണ്ണ 52
എടയൂര്‍ 39
ഏലംകുളം 58
ഇരിമ്പിളിയം 61
കാലടി 36
കാളികാവ് 48
കല്‍പകഞ്ചേരി 27
കണ്ണമംഗലം 23
കരുളായി 40
കരുവാരക്കുണ്ട് 40
കാവനൂര്‍ 20
കീഴാറ്റൂര്‍ 33
കീഴുപറമ്പ് 23
കോഡൂര്‍ 45
കൊണ്ടോട്ടി 62
കൂട്ടിലങ്ങാടി 54
കോട്ടക്കല്‍ 39
കുറുവ 66
കുറ്റിപ്പുറം 44
കുഴിമണ്ണ 42
മക്കരപ്പറമ്പ് 15
മലപ്പുറം 63
മമ്പാട് 13
മംഗലം 16
മഞ്ചേരി 77
മങ്കട 46
മാറാക്കര 47
മാറഞ്ചേരി 25
മേലാറ്റൂര്‍ 39
മൂന്നിയൂര്‍ 42
മൂര്‍ക്കനാട് 72
മൂത്തേടം 33
മൊറയൂര്‍ 35
മുതുവല്ലൂര്‍ 17
നന്നമ്പ്ര 42
നന്നംമുക്ക് 10
നിലമ്പൂര്‍ 54
നിറമരുതൂര്‍ 25
ഒതുക്കുങ്ങല്‍ 19
ഒഴൂര്‍ 36
പള്ളിക്കല്‍ 32
പാണ്ടിക്കാട് 70
പരപ്പനങ്ങാടി 25
പറപ്പൂര്‍ 07
പെരിന്തല്‍മണ്ണ 44
പെരുമണ്ണ ക്ലാരി 25
പെരുമ്പടപ്പ് 13
പെരുവള്ളൂര്‍ 72
പൊന്മള 16
പൊന്മുണ്ടം 10
പൊന്നാനി 67
പൂക്കോട്ടൂര്‍ 42
പോരൂര്‍ 17
പോത്തുകല്ല് 54
പുലാമന്തോള്‍ 78
പുളിക്കല്‍ 37
പുല്‍പ്പറ്റ 16
പുറത്തൂര്‍ 28
പുഴക്കാട്ടിരി 49
താനാളൂര്‍ 33
താനൂര്‍ 38
തലക്കാട് 38
തവനൂര്‍ 66
താഴേക്കോട് 36
തേഞ്ഞിപ്പലം 17
തെന്നല 37
തിരുനാവായ 16
തിരുവാലി 15
തൃക്കലങ്ങോട് 32
തൃപ്രങ്ങോട് 39
തുവ്വൂര്‍ 29
തിരൂര്‍ 36
തിരൂരങ്ങാടി 28
ഊര്‍ങ്ങാട്ടിരി 52
വളാഞ്ചേരി 63
വളവന്നൂര്‍ 25
വള്ളിക്കുന്ന് 37
വട്ടംകുളം 50
വാഴക്കാട് 33
വാഴയൂര്‍ 20
വഴിക്കടവ് 55
വെളിയങ്കോട് 27
വേങ്ങര 18
വെട്ടത്തൂര്‍ 35
വെട്ടം 24
വണ്ടൂര്‍ 21

മലപ്പുറം ജില്ലയില്‍ 15,54,666 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

ജില്ലയില്‍ ഇതുവരെ 15,54,666 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 11,00,151 പേര്‍ ഒന്നാം ഡോസും 4,54,515 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,74,160 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 62,708 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിനു മുകളില്‍ പ്രായമുള്ള 7,25,546 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 3,28,810 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 44,366 പേര്‍ക്ക് ഒന്നാം ഡോസും 30,533 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,532 പേര്‍ക്ക് ഒന്നാം ഡോസും 19,564 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. ഇത് കൂടാതെ പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

Sharing is caring!