12കാരനെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു: വിധി 29ന്

മഞ്ചേരി : പന്ത്രണ്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജൂലൈ 29ന് വിധി പറയും. താനൂര്‍ ഒഴൂര്‍ ഓമച്ചപ്പുഴ പരപ്പില്‍ കൊണ്ടായത്ത് ഹംസ (59) ആണ് പ്രതി. കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതിയുടെ ഉടമസ്ഥതയില്‍ ഓമച്ചപ്പുഴ മരിക്കോട്ടില്‍ തറയിലുള്ള ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 2014 ഏപ്രില്‍ മൂന്നിനും 24നുമാണ് കേസിന്നാസ്പദമായ സംഭവം. പരാതിയെ തുടര്‍ന്ന് പ്രതി 2015 ജൂലൈ മൂന്നിന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യുട്ടര്‍ ഐഷ പി ജമാല്‍ ഹാജരായി.

 

Sharing is caring!