ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബിനെ പിന്തുണക്കും

മലപ്പുറം : പ്രഫ: എ പി. അബ്ദുല്‍ വഹാബ് പ്രസിഡന്റും, നാസര്‍ കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂര്‍ണ്ണ പിന്തുണ നല്കാന് മലപ്പുറത്ത് ചേര്‍ന്ന ഐ എന്‍ എല്‍. ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. 13 മണ്ഡലം ഭാരവാഹികളും, മുഴുവന്‍ പോശക സംഘടനാ ഭാരവാഹികളും പങ്കെടുത്ത യോഗം ജില്ലാ പ്രസിഡന്റ് ഒ എം. ജബ്ബാര്‍ ഹാജിയുടെ അദ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്. മുസ്ഥഫ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി കെ എസ്. മുജീബ് ഹസ്സന്, സാലിഹ് മേടപ്പില്‍, മജീദ് തെന്നല, എന്‍ എം. മശ്ഹൂദ്, ജില്ലാ ഭാരവാഹികളായ കെ. മൊയ്തീന് കുട്ടി ഹാജി, ഖാലിദ് മഞ്ചേരി, എം. അലവി കുട്ടി മാസ്റ്റര്‍, പ്രഫ: കെ കെ. മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ പി ടി. ബാവ, അസീസ് കളപ്പാടന്‍, ജാഫര്‍ മേടപ്പില്‍, അലവി മാര്യാട് , എം. അബ്ദുള്ള, കബീര്‍ മാസ്റ്റര്‍, കെ. ഇബ്രാഹിം, കരീം മാസ്റ്റര്‍, മേച്ചേരി സീതി ഹാജി, സൂപ്പി മാസ്റ്റര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഡ്വ: ഒ കെ. തങ്ങള്‍ സ്വാഗതവും, സെക്രട്ടറി മുഹമ്മദ് അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]