ലൈഗിക പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: വിദ്യാര്‍ത്ഥിനിയെ ലൈഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപകനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ
വൈകീട്ടോടെ കസ്റ്റടിയിലെടുത്ത അധ്യാപകന്റെ അറസ്റ്റ് രാത്രിയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി
നിയുടെ പരാതിയില്‍ അധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസര്‍ ഹാരിസ് കോടമ്പുഴയാണ് അറസ്റ്റിലായത്.
കേസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് 354 വകുപ്പ് പ്രകാരമാണ് തേഞ്ഞിപ്പലം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് എം.എസ്.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.

Sharing is caring!