മലപ്പുറം ജില്ലയില്‍ 2,244 പേര്‍ക്ക് രോഗമുക്തി; 1,779 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ജൂലൈ 26) 2,244 പേര് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,779 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. 12.99 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്നും വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവര്‍ ജില്ലയില്‍ 3,65,031 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 1,726 പേര്‍ക്കാണ് തിങ്കളാഴ്ച രോഗബാധയുണ്ടായത്. 40 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 61,261 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 19,781 പേര് ചികിത്സയിലാണ്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 660 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 371 പേരും 145 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 462 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,467 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന് സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം.
വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
തിങ്കളാഴ്ച (ജൂലൈ 26) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 05
ആലങ്കോട് 45
ആലിപ്പറമ്പ് 17
അമരമ്പലം 37
ആനക്കയം 15
അങ്ങാടിപ്പുറം 114
അരീക്കോട് 23
ആതവനാട് 12
ഊരകം 06
ചാലിയാര്‍ 28
ചീക്കോട് 17
ചേലേമ്പ്ര 38
ചെറിയമുണ്ടം 15
ചെറുകാവ് 02
ചോക്കാട് 55
ചുങ്കത്തറ 12
എടക്കര 08
എടപ്പറ്റ 01
എടപ്പാള്‍ 07
എടരിക്കോട് 02
എടവണ്ണ 26
എടയൂര്‍ 01
ഏലംകുളം 24
ഇരിമ്പിളിയം 04
കാലടി 06
കാളികാവ് 21
കല്പകഞ്ചേരി 21
കണ്ണമംഗലം 08
കരുളായി 06
കരുവാരക്കുണ്ട് 09
കാവനൂര്‍ 11
കീഴാറ്റൂര്‍ 04
കീഴുപറമ്പ് 16
കോഡൂര്‍ 22
കൊണ്ടോട്ടി 25
കൂട്ടിലങ്ങാടി 30
കോട്ടക്കല്‍ 10
കുറുവ 17
കുറ്റിപ്പുറം 08
കുഴിമണ്ണ 15
മക്കരപ്പറമ്പ് 42
മലപ്പുറം 43
മമ്പാട് 15
മംഗലം 08
മഞ്ചേരി 68
മങ്കട 40
മാറാക്കര 06
മാറഞ്ചേരി 17
മേലാറ്റൂര്‍ 04
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 06
മൊറയൂര്‍ 04
മുതുവല്ലൂര്‍ 10
നന്നമ്പ്ര 05
നന്നംമുക്ക് 12
നിലമ്പൂര്‍ 90
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 03
പള്ളിക്കല്‍ 08
പാണ്ടിക്കാട് 21
പരപ്പനങ്ങാടി 38
പറപ്പൂര് 08
പെരിന്തല്‍മണ്ണ 11
പെരുമണ്ണ ക്ലാരി 07
പെരുമ്പടപ്പ് 06
പെരുവള്ളൂര്‍ 10
പൊന്മള 03
പൊന്മുണ്ടം 12
പൊന്നാനി 24
പൂക്കോട്ടൂര്‍ 10
പോരൂര്‍ 06
പോത്തുകല്ല് 04
പുലാമന്തോള്‍ 09
പുളിക്കല്‍ 07
പുല്‍പ്പറ്റ 07
പുറത്തൂര്‍ 03
പുഴക്കാട്ടിരി 65
താനാളൂര്‍ 05
താനൂര്‍ 47
തലക്കാട് 07
തവനൂര്‍ 21
താഴേക്കോട് 40
തേഞ്ഞിപ്പലം 01
തെന്നല 03
തിരുനാവായ 10
തിരുവാലി 07
തൃക്കലങ്ങോട് 12
തൃപ്രങ്ങോട് 07
തുവ്വൂര്‍ 03
തിരൂര്‍ 18
തിരൂരങ്ങാടി 19
ഊര്‍ങ്ങാട്ടിരി 29
വളാഞ്ചേരി 21
വളവന്നൂര്‍ 09
വള്ളിക്കുന്ന് 12
വട്ടംകുളം 10
വാഴക്കാട് 20
വാഴയൂര്‍ 08
വഴിക്കടവ് 10
വെളിയങ്കോട് 11
വേങ്ങര 26
വെട്ടത്തൂര്‍ 05
വെട്ടം 02
വണ്ടൂര്‍ 20
മലപ്പുറം ജില്ലയില്‍ 15.40 ലക്ഷം പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ 15,40,387 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10,91,917 പേര്‍ക്ക് ഒന്നാം ഡോസും 4,48,470 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് ജില്ലയില്‍ വാക്സിന് വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,68,231 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി. 60,130 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 7,23,281 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 3,25,430 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,322 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 30,530 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 22,526 പേര്‍ക്ക് ഒന്നാം ഡോസും 19,480 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]