സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗവും ചാപ്പനങ്ങാടി മര്‍കസ് മസാലിഹ് പ്രസിഡന്റുമായ ചാപ്പനങ്ങാടി മഞ്ചിങ്ങലകത്ത് ഇസ്മാഈല്‍ മുസ് ലിയാര്‍ (62) അന്തരിച്ചു

കോട്ടക്കല്‍: സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗവും ചാപ്പനങ്ങാടി മര്‍കസ് മസാലിഹ് പ്രസിഡന്റുമായ ചാപ്പനങ്ങാടി മഞ്ചിങ്ങലകത്ത് ഇസ്മാഈല്‍ മുസ് ലിയാര്‍ (62) നിര്യാതനായി.
കാളികാവ്, പറപ്പൂത്തടം, വേങ്ങര പുത്തന്‍പള്ളി,നാദാപുരം ദാറുല്‍ ഹുദ, കൊളപ്പുറം, തെന്നല വെസ്റ്റ് ബസാര്‍, പരപ്പനങ്ങാടി അഞ്ചപ്പുര,മുണ്ടക്കുളം, തെന്നല സി എം മര്‍കസ് , കൊട്ടപ്പുറം പാണ്ടിയാട്, ഊരകം യാറത്തിങ്ങല്‍ പടി എന്നിവിടങ്ങളില്‍ മുതരിസ്സായി സേവനം ചെയ്തിരുന്നു. നിലവില്‍ ചാപ്പനങ്ങാടി മര്‍ക്കസ് മസാലിഹ് മുദരിസാണ്. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: സഫിയ. മക്കള്‍: സ്വാദിഖ് സഖാഫി ,അഹ് മദ് നജീബ്, ജുവൈരിയ്യ, അബ്ദുല്‍ ഹഖീം അഹ്‌സനി, അബ്ദുല്‍ കബീര്‍, ഫാത്തിമ ഹബീബ. മരുമക്കള്‍: സൈനുദ്ദീന്‍ അഹ്‌സനി, മുര്‍ശിദ് ഹിബ്ബാന്‍ അസ്ഹരി, മറിയാമു, സ്വാലിഹത്ത്, ആഇശ മുര്‍ശിദ, ഫാത്വിമ ലുബാബ.

 

Sharing is caring!