ഓംനി വാനില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാനെന്ന് പറഞ്ഞുവന്ന് കളവ് നടത്തുന്ന പ്രതി പിടിയില്‍

ഓംനി വാനില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാനെന്ന് പറഞ്ഞുവന്ന് കളവ് നടത്തുന്ന പ്രതി  പിടിയില്‍

കൊളത്തൂര്‍: ഓമ്‌നി വാനില്‍ കളിപ്പാട്ടങ്ങള്‍ വില്‍പന നടത്താനെന്ന വ്യാജേന വീടുകള്‍കണ്ട് വെച്ച് കളവ് നടത്തുന്ന സംഘത്തിലെ ഒരാളെ കൊളത്തൂര്‍ പോലീസ് പിടികൂടി. കൊളത്തൂര്‍ സേ്റ്റഷന്‍ പരിധിയില്‍ കുരുവമ്പലത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ അഞ്ചുു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും കവര്‍ച്ച ചെയ്ത മൂവര്‍ സംഘത്തിലെ കാസര്‍ഗോഡ് ചീമേനി സ്വദേശിയും നിരവധി കേസ്സുകളില്‍ പ്രതിയുമായ രാജന്‍ എന്ന് വിളിപ്പേരുള്ള ടോമി തോമസിനെയാണ്(56) പോലീസ് പിടികൂടിയത്. കുറ്റകൃത്യത്തിനുപയോഗിച്ച വാഹനം സഹിതം കൊളത്തൂര്‍ പോലീസ് സേ്റ്റഷന്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് എ, സബ് ഇന്‍സ്‌പെക്ടര്‍ റെജിമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ത്, പരിശോധനകള്‍ക്ക് ശേഷം പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി,. കോടതി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എ എസ് ഐ ശിവദാസ്, എസ് സി പി ഒ മാരായ കൈലാസ്, മനോജ്, മുഹമ്മദ് റാഫി, വിപിന്‍ ചന്ദ്രന്‍ ഹോംഗാര്‍ഡ് സുനില്‍ എന്നിവരുണ്ടായിരുന്നു.

Sharing is caring!